palakkad local

കരുത്തുറ്റ നേതൃത്വമില്ലാതെ സി.പി.എം. സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

സ്വന്തം പ്രതിനിധി

ആനക്കര: കരുത്തുറ്റ നേതൃത്വമില്ലാതെ ആനക്കര പഞ്ചായത്തില്‍ സി.പി.എം. സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. എടുത്തു പറയത്തക്ക നേതാക്കളില്ലാതെയാണ് ഇത്തവണ പഞ്ചായത്ത് തിരിച്ചുപിടിക്കാന്‍ എല്‍.ഡിഎഫ്. രംഗത്ത് വന്നിട്ടുളളത്. മുന്‍കാല നേതാക്കളാരും മല്‍സരരംഗത്തില്ലന്നതാണ് മുഖ്യ പ്രശ്‌നം. സി.പി.എമ്മിന് അനുകൂല കാലാവസ്ഥയുണ്ടെങ്കിലും പാര്‍ട്ടിയിലെ പടലപിണക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പുകളിയുടെ പേരില്‍ പല വാര്‍ഡുകളും സി.പി.എം. തോല്‍ക്കാന്‍ കാരണമായിരുന്നു.

സി.പി.എമ്മിന് മുന്‍തൂക്കമുളള വാര്‍ഡില്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ കാല് വാരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കാനിട വരുത്തിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം വഴി കഴിഞ്ഞ വര്‍ഷം കൈവിട്ട വാര്‍ഡുകള്‍ ഇത്തവണയും നഷ്ട്ടമാകും. കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞടുപ്പില്‍ 7,11, 12 വാര്‍ഡുകള്‍ സി.പി.എമ്മിന് മുന്‍തൂക്കമുണ്ടായിട്ടുപോലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോറ്റിരുന്നു. സി.പി.എം അനുഭാവികള്‍ കോണ്‍ഗ്രസ്സിന് വോട്ട് മറിച്ച് നല്‍കി യതുവഴിയാണ് പാര്‍ട്ടിസ്ഥാനാര്‍ഥികള്‍ തോല്‍ക്കാനിടയായത്. ഇതില്‍ 11ാം വാര്‍ഡി ല്‍ സി.പി.എം. നേതാവും മുന്‍ ആനക്കര പഞ്ചായത്ത് പ്രസിഡ ന്റായിരുന്ന യു എം രാമനും തോറ്റിരുന്നു.

12ാം വാര്‍ഡില്‍ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മമ്മിക്കുട്ടിയുടെ സഹോദരന്‍ പി അബൂബക്കര്‍ പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് വ്യക്തമായി ലീഡുള്ള ഈ വാര്‍ഡ് സി.പി.എം. അനുഭാവികള്‍ വോട്ട് മറിച്ച് കൊടുത്തത് വഴി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി കെ ബഷീര്‍ ജയിച്ചിരുന്നു. ഇത്തവണയും ഈ വാര്‍ഡില്‍ പ്രശ്‌നം നിലനില്‍ക്കുന്നതായി പറയുന്നുണ്ട്. 7ാം വാര്‍ഡിലും പാര്‍ട്ടി വോട്ട് ചോര്‍ന്നതും തന്നെയാണ് സി.പി.എം. സ്ഥാനാര്‍ഥി തോല്‍ക്കാനിടയാക്കിയത്. ഇതിന് പുറമെ 9ാം വാര്‍ഡില്‍ ആദ്യം ഒരോട്ടിന് സി.പി.എം. സ്ഥാനാര്‍ഥി ജയിക്കുകയും പിന്നീട് വര്‍ഷങ്ങള്‍ നീണ്ട കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it