കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി 5.52 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സീനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സീനിയര്‍ സൂപ്രണ്ട് കെ പി പ്രകാശന്‍, ശുചീകരണച്ചുമതലയുള്ള കരാര്‍ ഏജന്‍സിയുടെ മാനേജര്‍ പി മനോജ്, കാസര്‍കോട് സ്വദേശികളായ പൂക്കോട്ട് ചീരമല്ല നൗഷാദ്, മിസ്‌രിയ മുനീര്‍, തിരുവനന്തപുരം സ്വദേശി സുഷ സുധാകരന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ എ ബൈജു കുറ്റപത്രം സമര്‍പ്പിച്ചത്. 2014 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മൂന്നുതവണയായി 22 കിലോ സ്വര്‍ണം കടത്തിയതായി കുറ്റപത്രം പറയുന്നു. പ്രതികളായ രണ്ടു സ്ത്രീകളെയാണു ഇതിനായി നിയോഗിച്ചത്. 58 സാക്ഷികളുടെ പട്ടികയും 113 രേഖകളും എട്ടു തൊണ്ടികളും കോടതിയില്‍ സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it