കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ റീ-കാര്‍പറ്റിങ്;  പ്രവൃത്തികള്‍ നിര്‍ത്തി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ നിര്‍ത്തിവച്ചു. വേനല്‍ മഴ നേരത്തെ ശക്തിയായതിനാലാണ് റണ്‍വെ നവീകരണത്തിലെ ടാറിങ് പ്രവൃത്തികള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍, റണ്‍വെയുടെ അനുബന്ധ പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 8 വരെ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.
റണ്‍വെയുടെ മൂന്നാംഘട്ട ടാറിങ് പ്രവൃത്തികളാണ് പൂര്‍ത്തിയായി വരുന്നത്. മഴക്കാലത്തിന് ശേഷം സപ്തംബറില്‍ പ്രവൃത്തികള്‍ പുനരാരംഭിക്കും. മഴയുള്ള സമയത്ത് റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ നടത്താനാവില്ല. രണ്ടു മണിക്കൂര്‍ ടാറിങ് പ്രവൃത്തികളും ശേഷിക്കുന്ന 6 മണിക്കൂര്‍ ടാറിങ് ഈര്‍പ്പമില്ലാതെ വെയിലേറ്റ് ഉറക്കണം. അല്ലാത്തപക്ഷം ടാറിങ് ഇളകും. കാലവര്‍ഷം ജൂണില്‍ എത്തുമെന്ന കണക്ക് കൂട്ടലില്‍ നവീകരണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നു.
എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസമായി വേനല്‍മഴ ശക്തമായതോടെ പ്രവൃത്തികള്‍ നേരത്തെ നിര്‍ത്തുകയായിരുന്നു. എന്നാല്‍, മണ്ണ് നിരത്തി മൂടുന്നതടക്കമുളള ജോലികള്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പിന്നീട് വൈദ്യൂതീകരണ പ്രവൃത്തികള്‍ നടത്തും.
Next Story

RELATED STORIES

Share it