malappuram local

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശുചീകരണ തൊഴിലാളികളുടെ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു

കൊണ്ടോട്ടി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികള്‍ നടത്തിയ സമരം പിന്‍വലിച്ചു.വിമാനത്താവള ഡയറക്ടര്‍ കെ ജനാര്‍ദ്ധനന്റെ നേതൃത്വത്തില്‍ വിവിധ ട്രേഡ് യൂനിയനുകളുടെ പ്രതിനിധികളും, കരാര്‍ കമ്പനിയുടെ പ്രതിനിധിയും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമരം പിന്‍വലിച്ചത്. ഇതോടെ ഇന്നലെ വൈകുന്നേരം 6 മണിയോടെ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചു. നാഷണല്‍ ഹോളിഡേ അലവന്‍സ്,ലീവ് അലവന്‍സ്,ഫെസ്റ്റ്‌വല്‍ അലവന്‍സന്‍സ്,റസ്റ്റ് റൂം തുടങ്ങിയ അനുവദിക്കും.വേതന വര്‍ധനവ് സംബന്ധിച്ച് മെയ് 3ന് കൊച്ചിയില്‍ ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ചര്‍ച്ചക്ക് ശേഷം തീരുമാനമെടുക്കാമെന്നും ധാരണയായി.വേതന വര്‍ധനവ് നടപ്പിലാക്കുക,ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 80 ലേറെ തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.തിങ്കളാഴ്ച രാവിലെ ആറിന് ആഭ്യന്തര ടെര്‍മിനലിനു മുമ്പില്‍ കുത്തിയിരുന്നുളള സമരത്തിന് വിവിധ ട്രേഡ് യൂനിയനുകള്‍ പിന്തുണ നല്‍കിയതോടെ സമരം ശക്തമായി.വിമാനത്താവളത്തില്‍ രണ്ടു ദിവസമായി ശുചീകരണം മുടങ്ങിയിരിക്കുകയാണ്. അതിനിടെ കരാര്‍ കമ്പനിയുടെ കലാവധി മൂന്ന് മാസത്തോടെ അവസാനിക്കും.
വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി
കരിപ്പൂര്‍: ഹജ്ജ് വിമാനം സര്‍വ്വീസ് പുനരാരംഭിക്കുക, സീസണ്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് നിര്‍ത്തലാക്കുക, വലിയ വിമാനങ്ങള്‍ക്കുള്ള തടസ്സം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രവാസി ലീഗ് വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി.കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു.പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ടിഎച്ച് കുഞ്ഞാലി അധ്യക്ഷത വഹിച്ചു.പി അബ്ദുല്‍ ഹമീദ്, ടിവി ഇബ്രാഹിം,പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് സിപി ബാവ ഹാജി, ഒഡപെക്ക് ചെയര്‍മാന്‍ കെ പി മുഹമ്മദ്ക്കുട്ടി, കെ മുഹമ്മദുണ്ണി ഹാജി എംഎല്‍എ, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കെ മമ്മദ് ഫൈസി, ഹനീഫ മൂന്നിയൂര്‍, സലാം വളാഞ്ചേരി,അസൈനാര്‍ കുന്നുമ്മല്‍,ടി സി സലാം,പി എ ജബ്ബാര്‍ ഹാജി, സി ടി മുഹമ്മദ്, കെ പി ബാപ്പു ഹാജി സംസാരിച്ചു.മാര്‍ച്ചിന് സലാം വാക്കാലൂര്‍, കെ അബ്ദുല്‍ഖാദര്‍ ഫൈസി, വി അബ്ദുല്‍ ഹമീദ്, കെ സുഹറാബ്, മഞ്ഞപ്പുലത്ത് ഹംസഹാജി, മഹബൂബ് കോപ്പിലാന്‍, അലി വെട്ടോടന്‍,മജീദ് കൊണ്ടോട്ടി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it