malappuram local

കരിപ്പൂര്‍ വിമാനത്താവളം: അടുത്ത മാസത്തോടെ റണ്‍വേ പൂര്‍ണമായി തുറക്കും

കരി്പ്പൂര്‍: നവീകരണ പ്രവൃത്തികളുടെ ഭാഗമായി അടച്ചിട്ട കരിപ്പൂരില്‍ റണ്‍വേയുടെ ഭാഗം അടുത്തമാസം തുറന്നുകൊടുക്കും.—എന്നാല്‍, റണ്‍വേ പ്രവൃത്തികള്‍ക്കായി ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടുവരെ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കില്ല.—കരിപ്പൂരില്‍ റണ്‍വേ പ്രവൃത്തികളുടെ നവീകരണം പൂര്‍ത്തിയായി വരികയാണ്.
—നാലു ഘട്ടങ്ങളായി നടന്നുവരുന്ന ടാറിങ് പ്രവൃത്തികളില്‍ രണ്ടുഘട്ടം പൂര്‍ത്തിയായി.—ഏപ്രില്‍ മൂന്നാംഘട്ട ടാറിങ്ങും സപ്തംബറോടെ നാലാംഘട്ട ടാറിങ്ങും പൂര്‍ത്തിയാക്കി നവംബറില്‍ പൂര്‍ണമായും തുറന്നുകൊടുക്കാനാവും.—2017 ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കാനുളള പദ്ധതിയാണ് ആറ് മാസം മുമ്പ് തന്നെ പൂര്‍ത്തിയാക്കുന്നത്.—റണ്‍വേ നവീകരണത്തിലെ ഒന്നാംഘട്ട ടാറിങ്ങ് പ്രവൃത്തികള്‍ രണ്ട് മാസം മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു.—ഇതിനെ തുടര്‍ന്ന് 2,400 മീറ്റര്‍ റണ്‍വേ ഉപയോഗത്തിനായി തുറന്നുകൊടുത്തിരുന്നു.—റണ്‍വേ ബലപ്പെടുത്താനായി മണ്ണ് എടുത്തതുമൂലം രൂപംകൊണ്ട കുഴി നികത്താനാണ് റണ്‍വേയിലെ 400 മീറ്റര്‍ ഭാഗം ടാറിങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.—രണ്ടാംഘട്ട ടാറിങ്ങ് ജോലികള്‍ അവസാനിക്കുതോടെ റണ്‍വേയുടെ 2400 മീറ്റര്‍ നീളവും ഉപയോഗിക്കാനാവും. എന്നാല്‍, പിന്‍വലിച്ച ജെമ്പോ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)യുടെ അനുവദി ലഭിച്ചേക്കില്ല.—റണ്‍വേ നവീകരണ ജോലികളുടെ പ്രവൃത്തി പൂര്‍ത്തിയായാലും കരിപ്പൂരില്‍ നിന്ന് പിന്‍വലിച്ച വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.—മംഗലാപുരം വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തിന്റെ പാശ്ചാത്തലത്തിലാണിത്.—റണ്‍വേയുടെ നീളം 13,000 അടിയായി ഉയര്‍ത്താതെ അനുമതി നല്‍കാനാവില്ലെന്ന നിലപാടിലാണ് അധികൃതര്‍.
കരിപ്പൂരില്‍ വന്നിറങ്ങിയ ജെമ്പോ സര്‍വീസുകള്‍ക്കാണ് നിലവിലെ പ്രശ്‌നം ചൂണ്ടിക്കാട്ടുന്നത്.—കരിപ്പൂര്‍ റണ്‍വേക്ക് പഴയതിലും ബലം വര്‍ധിച്ചുണ്ടെങ്കിലും നീളം കുറവുളളത് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് ഭീഷണിയാവുമെന്നാണ് വിലയിരുത്തല്‍.—
തുടര്‍ച്ചയായി വലിയ വിമാനങ്ങള്‍ വന്നിറങ്ങുന്നത് റണ്‍വെയുടെ ബലക്ഷയത്തിനും കാരണമാവുമെന്ന് അധികൃതര്‍ പറയുന്നു.—ഹജ്ജ് സര്‍വീസിനെയടക്കം ഇതു ബാധിക്കും.
Next Story

RELATED STORIES

Share it