malappuram local

കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിനായി പിന്‍വലിച്ച ഐഎല്‍എസ് പുനസ്ഥാപിച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിനായി പിന്‍വലിച്ച പടിഞ്ഞാറ് ഭാഗത്തുളള ഐഎല്‍എസ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി.പ്രതികൂല കാലാവസ്ഥയില്‍ വിമാന ലാന്റിങിന് സഹായിക്കുന്ന ഉപകരണമാണ് ഐഎല്‍എസ്(ഇന്‍സ്ട്രുമെന്റ് ലാന്റിങ് സിസ്റ്റം).ഇതിനു പുറമെ കാലപ്പഴക്ക് ചെന്ന രണ്ടാമത്തെ ഐഎല്‍എസ് വിമാനത്താവളത്തില്‍ പുതുക്കാനും തീരുമാനിച്ചു്. നിലവില്‍ റണ്‍വേയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി രണ്ട് ഐഎല്‍എസാണുള്ളത്. പടിഞ്ഞാറ് ഭാഗത്തു സ്ഥാപിച്ചിരുന്ന ഐഎല്‍എസ് റണ്‍വേ നവീകരണത്തിന്റെ ഭാഗമായി നവംബര്‍ 12 മുതല്‍ താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു.
ഇതാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. റണ്‍വേയുടെ നീളത്തിനനുസരിച്ചാണ് ഐഎല്‍എസ് സജ്ജീകരിക്കുക. എന്നാല്‍, അറ്റകുറ്റപണി നടക്കുന്ന 400 മീറ്റര്‍ ഭാഗം ഉപയോഗിക്കാനാകാതിരുന്നതിനാലാണ് പടിഞ്ഞാറ് ഭാഗത്തുള്ളത് താല്‍ക്കാലികമായി പിന്‍വലിച്ചത്. ഇവിടെ പണി പൂര്‍ത്തിയായതോടെയാണ് പുനരാരംഭിച്ചത്. കിഴക്ക് ഭാഗത്ത് പുതി ഐഎല്‍എസ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്തമാസത്തോടെ പഴയത് മാറ്റി പുതിയത് സ്ഥാപിക്കാനാവും. പ്രവര്‍ത്തികള്‍ പൂര്‍ത്തിയായാല്‍ കാലിബറേഷന്‍ വിമാനമെത്തി പരിശോധിക്കും. ഐഎല്‍എസ് സ്ഥാപിക്കുന്നതോടെ മഴക്കാലത്തും മഞ്ഞുകാലത്തും വൈമാനികന് റണ്‍വേ കാണാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാനും വിമാനം മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിടുന്നത് ഒഴിവാക്കാനും കഴിയും.
Next Story

RELATED STORIES

Share it