malappuram local

കരിപ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കൊണ്ടോട്ടി: ആയ്യൂര്‍വേദ ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ് പ്രതിഷേധം. ആഗോള വിപണിക്കനുസരിച്ച് എണ്ണ വില കുറക്കുക, രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരായ മന്ത്രിമാരെ പുറത്താക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
രോഹിത് വെമുലയുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ വിമാനത്താവള മാര്‍ച്ച് നടത്തിയത്. വിമാനത്താവള റോഡ് നുഅ്മാന്‍ ജങ്ഷനില്‍ പൊലിസ് മാര്‍ച്ച് തടഞ്ഞു. പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി, ആര്‍ രോഹില്‍ നാഥ്, ഹസ്സന്‍ പൊന്നത്ത്, പി നിധീഷ്,ജൈസല്‍ എളമരം,കെ കെ റഫീഖ്, ജലീല്‍ ആലുങ്ങല്‍,അഷ്‌റഫ് പറക്കുത്ത് സംസാരിച്ചു.
പ്രധാനമന്ത്രിക്കെതിരായ മുദ്രാവാക്യങ്ങളെഴുതിയ ബലൂണ്‍ പറത്താന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പോലിസ് ഇടപെട്ട് തടഞ്ഞു.
Next Story

RELATED STORIES

Share it