Flash News

വിമാനത്താവളത്തിലെത്തിയ യുവതി കാമുകനോടൊപ്പം മുങ്ങി

കരിപ്പൂര്‍: അമ്മയോടൊപ്പം മസ്‌ക്കത്തില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവതി കാമുകനോടൊപ്പം മുങ്ങി. ഒമാന്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ യുവതിയാണ് വിമാനത്താവളത്തില്‍ നിന്ന് സഹപാഠിയും ചെന്നൈ സ്വദേശിയുമായ കാമുകനോടൊപ്പം മുങ്ങിയത്. വിമാനത്താവളത്തില്‍ അമ്മയോടൊപ്പം വന്നിറങ്ങിയ ഇവര്‍ അമ്മ ബാഗേജ് ക്ലിയര്‍ ചെയ്യുന്നതിനിടെ വിമാനത്താവളത്തിനു പുറത്തിറങ്ങി കാത്തിരുന്ന കാമുകനോടൊപ്പം വാഹനത്തില്‍ കയറി പോവുകയായിരുന്നു. മകളെ കാണാതെ അമ്മ വിമാനത്താവളത്തില്‍ ബഹളം വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അമ്മ കരിപ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കി. പോലിസ് വിമാനത്താവളവും പരിസരവും പരിശോധിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ യുവതി പാലക്കാട്ടു വച്ച് ഗള്‍ഫിലുള്ള അച്ഛനെ ഫോണ്‍ വിളിച്ച് താന്‍ കാമുകനൊപ്പം പോവുകയാണെന്നറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it