കരിപ്പൂരില്‍ പറന്നിറങ്ങിയത് 50 പ്രവാസികള്‍

കൊണ്ടോട്ടി: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഇന്നലെ അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത് 50 പ്രവാസികള്‍. രാവിലെ 8.45നാണ് അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേ—സ് വിമാനത്തില്‍ യുഡിഎഫിനു വിജയമാശംസിച്ച ബനിയനുകള്‍ അണിഞ്ഞ് കെഎംസിസി പ്രവര്‍ത്തകരായ പ്രവാസി വോട്ടര്‍മാര്‍ എത്തിയത്.
തിരഞ്ഞെടപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതിലെ സന്തോഷത്തിലായിരുന്നു ഇവര്‍. താനൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍, തവനൂര്‍, പെരിന്തല്‍മണ്ണ, വേങ്ങര മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരാണ് ഏറെയും. പ്രവാസികള്‍ക്കു വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന ആഗ്രഹം കൊണ്ടാണ് വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയതെന്ന് അബൂദബി കെഎംസിസി നേതാക്കളായ ഷുക്കൂറലി കല്ലുങ്ങല്‍, ഹിദായത്തുല്ല വേങ്ങര, അബുഹാജി കളപ്പാട്ടില്‍ പറഞ്ഞു.
ഇന്നും നാളെയും വോട്ട് ദിവസത്തിലുമായി ഒട്ടേറെ പേര്‍ ഇനിയും വരുമെന്നും അവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it