കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ്: കേന്ദ്ര വ്യോമയാന മന്ത്രിയെ കാണും

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്ന് നടത്തുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രിയെ കാണും. കേന്ദ്ര ഹജ്ജ് കമ്മിറ്റി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മുതിര്‍ന്ന ഉദ്യോഗസ്ഥരേയും നേരില്‍ കണ്ട് കരിപ്പൂരില്‍ നിന്ന് ഹജ്ജ് വിമാനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെടും.
കരിപ്പൂരില്‍ റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല. ആയതിനാല്‍ കഴിഞ്ഞ വര്‍ഷം ഹജ്ജ് സര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണ് പുറപ്പെട്ടത്.
ഹജ്ജ് തീര്‍ത്ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നുള്ളവരായതിനാല്‍ സര്‍വീസ് കരിപ്പൂരില്‍ നിന്ന് നടത്തണമെന്നാണ് ആവശ്യം. ഇതിനായി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാരുടെ നേതൃത്വത്തില്‍ കേന്ദ്രവ്യോമയാന മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it