Alappuzha local

കരിപ്പുഴതോട് മലിനീകരണം: സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കായംകുളം: പട്ടണത്തിലൂടെ കടന്നുപോവുന്ന കരിപ്പുഴതോട് മലിനീകരിക്കുന്നതിനെതിരെ സോഷല്‍ഫോറം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കരിപ്പുഴതോട് നാറുന്നു നഗരസഭ ഉറങ്ങുന്നു എന്ന വിഷയത്തില്‍ നടന്ന പ്രതിഷധ സംഗമം സോഷ്യല്‍ഫോറം പ്രസിഡന്റ് അഡ്വ. ഒ ഹാരിസ് ഉദ്ഘാടനം ചെയ്തു.
തോട്ടിലേക്ക് വലിച്ചെറിയുന്ന മല്‍സ്യ മാംസ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജലലഭ്യതമൂലം കെട്ടികിടന്ന് ചീഞ്ഞ്അളിയുന്നതുകാരണം ദുര്‍ഗന്ധം വമിക്കുകയും ചെറുകീടങ്ങള്‍ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പകര്‍ച്ച വ്യധികള്‍ പടര്‍ന്ന് പിടിക്കാന്‍ ഇടയാകുകയും ചെയ്യും. ഇതിനെതിരെ നഗരസഭ അടിയന്തിരമായി ഇടപെടണമെന്നും പ്രസ്താവന നല്‍കി ഒളിച്ചോടരുതെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. പട്ടണത്തിലെ പാലങ്ങള്‍ക്ക് സമീപം ക്യാമറ സ്ഥാപിക്കണമെന്നും മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ കൂടുതല്‍ ഉദ്യോഗസ്ഥരേയും വാഹനങ്ങളും സംവിധാനിക്കണമെന്ന് നഗരസഭയോട് സംഗമം ആവശ്യപ്പെട്ടു. സോഷ്യല്‍ ഫോറത്തിന്റെ ആഭ്യമുഖ്യത്തില്‍ കരിപ്പുഴതോട് സംരക്ഷണ സമിതി രൂപികരിക്കാന്‍ തീരൂമാനിച്ചു. പ്രതിഷേധ സംഗമത്തില്‍ ജയചന്ദ്രന്‍ മുരുക്കുംമൂട് അദ്ധ്യക്ഷത വഹിച്ചു. കലേഷ് മണിമന്ദിരം, വിശ്വരൂപന്‍ പുതുപ്പള്ളി, താഹവൈദ്യന്‍വീട്ടില്‍, റിയാസ് തുണ്ടത്തില്‍, സുധാസുധാകരന്‍, ഹസീം നമ്പീരേത്ത്, നജീബ് കണ്ണംമ്പള്ളി സംസാരിച്ചു.
Next Story

RELATED STORIES

Share it