kozhikode local

കരിങ്കുരങ്ങ് വേട്ട: ഒരാള്‍ കൂടി അറസ്റ്റില്‍

താമരശ്ശേരി: വനപ്രദേശത്തുനിന്നു കരിങ്കുരങ്ങുകളെ വേട്ടയാടി മാംസമാക്കിയ സംഭവത്തില്‍ ഒരാള്‍കൂടി വനപാലകരുടെ പിടിയിലായി. കക്കയം മുണ്ടക്കല്‍ പറമ്പില്‍ ജിബിന്‍ മാത്യു(29)വിനെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സജികുമാര്‍ രയരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതോടെ കരിങ്കുരങ്ങ് വേട്ടയില്‍ പിടിയിലാവുന്നവരുടെ എണ്ണം നാലായി.ഡിസംബര്‍ 29 നാണ് പുതുപ്പാടി കണലാട് സെക്ഷനിലെ അത്തിപ്പാറ വനമേഖലയില്‍നിന്നും കരിങ്കുരങ്ങുകളെ വേട്ടയാടിയ ഒമ്പതംഗ സംഘത്തെ വനപാലകര്‍ വളഞ്ഞത്. മൈലള്ളാംപാറ ശാശ്ശേരി നിധീഷ് ഒഴികെയുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഡിസംബര്‍ 25ന് വൈകിട്ടോടെ വനത്തില്‍ പ്രവേശിച്ച സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് വനപാലകരുടെ മുന്നില്‍പെട്ടത്. നാല് കരിങ്കുരങ്ങിന്റെ തലയോട്ടി, കൈ കാലുകള്‍, 10 കിലോ ഇറച്ചി, രണ്ട് നാടന്‍ കള്ള തോക്ക്, ഉപയോഗിക്കാത്ത 19 വെടുയുണ്ട, തോക്ക് നിറക്കാനുപയോഗിക്കുന്ന വെടിമരുന്ന് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
സംഘത്തില്‍പെട്ട കക്കയം വള്ളിയില്‍ ഷിനോജ്(35), കണ്ണപ്പന്‍കുണ്ട് പാലക്കുന്നുല്‍ ഹസ്സൈന്‍(27) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മൂന്നുപേരും റിമാണ്ടിലാണ്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ ജിബിന്‍ മാത്യുവിനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. കേസില്‍ 5 പേരെകൂടി പിടികിട്ടാനുണ്ട്.
Next Story

RELATED STORIES

Share it