Flash News

കരിങ്കല്‍ ക്വാറികള്‍ക്കുള്ള ഇളവ് ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പാറ ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കുവാനും  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ റദ്ദാക്കുവാനും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ കരിങ്കല്‍ ക്വാറികള്‍ക്കും 2005ലെ ഖനന നിയമം ബാധകമാക്കാനും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്കുള്ള അനുമതിക്ക് ഇളവു നല്‍കാനും ഇക്കാര്യത്തില്‍ സമയം നീട്ടി നല്‍കാനുമുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
നിയമവകുപ്പിന്റേതുള്‍പ്പടെയുള്ള എതിര്‍പ്പുകള്‍ മറികടന്നാണ് ക്വാറികള്‍ക്ക്് ഇത്തരത്തില്‍ സര്‍ക്കാര്‍ ഇളവു നല്‍കിയത്. സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ നിയമവിരുദ്ധമാണെന്ന്് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് അവ റദ്ദാക്കിയത്.
പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറിക്രഷര്‍ യൂനിറ്റുകള്‍ക്ക്  അനുമതിനല്‍കി കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതും ഏറെ വിവാദമായിരുന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയാണ് കഴിഞ്ഞ മാസം 11ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാകുന്നതോടെ  പരിസ്ഥിതിപ്രാധാന്യമുള്ള പശ്ചിമഘട്ടത്തിലെ പട്ടയഭൂമി കരിങ്കല്‍ക്വാറി മാഫിയയുടെ നിയന്ത്രണത്തിലാകുമെന്ന്് ആശങ്കയുയര്‍ന്നിരുന്നു. പരിസ്ഥിതി നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്് അടച്ചുപൂട്ടിയ ക്വാറികള്‍ക്കും സര്‍ക്കാരിന്റെ ഈ നടപടിയെത്തുടര്‍ന്ന്്് തുറന്നു പ്രവര്‍ത്തിക്കാനായി.
Next Story

RELATED STORIES

Share it