kasaragod local

കരാറുകാരന്‍ റോഡ് അറ്റകുറ്റപ്പണി നടത്തിയില്ല: പണം പിന്‍വലിക്കാന്‍ നീക്കം; നാട്ടുകാര്‍ പ്രക്ഷോഭത്തിന്

ബദിയടുക്ക: മുണ്ട്യത്തടുക്ക റോഡ് അറ്റകുറ്റ പണി നടത്താതെ കരാറുകാരന്‍ പണം പിന്‍വലിക്കാന്‍ നീക്കം. ഇതിനെതിരെ പ്രക്ഷോഭവുമായി നാട്ടുകാര്‍. ജില്ലാ പഞ്ചായത്ത് റോഡായ 18 കി.മീ. ദൂരെയുള്ള വിദ്യാനഗര്‍-നീര്‍ച്ചാല്‍-മുണ്ട്യത്തടുക്ക റോഡാണ് പണി പൂര്‍ത്തിയാക്കാതെ മാര്‍ച്ചിന് മുമ്പ് ബില്ല് മാറിയെടുക്കാന്‍ കരാറുകാരന്‍ ശ്രമിക്കുന്നതെന്നാണ് പരാതി.
2014-15 പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് അറ്റകുറ്റ പണിക്കും റോഡിന്റെ ഇരുവശം വീതി കൂട്ടാനും ഒരു കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കാലവര്‍ഷത്തിന് മുമ്പ് മുമ്പ് ചില ഭാഗങ്ങള്‍ മാത്രം അറ്റകുറ്റപണി നടത്തി നിര്‍മാണം നിര്‍ത്തിയിരുന്നു. മാര്‍ച്ചിന് മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അറ്റുകുറ്റപ്പണി നടത്തി ബില്ല് മാറിയെടുക്കാനാണ് ശ്രമിക്കുന്നത്.
എന്നാല്‍ കന്യപ്പാടിയില്‍ നിന്ന് 6 കി.മീ. ദൂരെ മുണ്ട്യത്തടുക്ക വരെ അറ്റകുറ്റ പണി നടത്തുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ റൂട്ടില്‍ 10ഓളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളും കടന്നുപോകുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നാട്ടുകാര്‍ സമരം നടത്താനുള്ള ഒരുക്കത്തിലാണ്.
Next Story

RELATED STORIES

Share it