കരാറുകാരന്‍ കൃഷ്ണന്‍കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു

കൊല്ലം: 107 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ വെടിക്കെട്ടിന് കരാറെടുത്തിരുന്ന വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടി ജീവനോടെയുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇയാളുടെ സഹോദരന്‍ കൊച്ചുമണിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൃഷ്ണന്‍കുട്ടിയെ പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതെന്നാണു സൂചന.
വെടിക്കെട്ട് അപകടത്തില്‍ കൃഷ്ണന്‍കുട്ടി മരിച്ചെന്ന അഭ്യൂഹം പരന്നിരുന്നു. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ എത്തിച്ച ഒരു മൃതദേഹത്തില്‍ കൃഷ്ണന്‍കുട്ടി ആശാന്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഇത് കൃഷ്ണന്‍കുട്ടി മരിച്ചെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടി.
എന്നാല്‍, വര്‍ക്കല സ്വദേശി കൃഷ്ണന്‍ എന്നയാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍നിന്നു ബന്ധുക്കള്‍ ഏറ്റുവാങ്ങിയതോടെയാണ് അഭ്യൂഹങ്ങള്‍ക്കു വിരാമമായത്. അതേസമയം, കൃഷ്ണന്‍കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന കാര്യത്തില്‍ കൊച്ചുമണിയെ ചോദ്യം ചെയ്യുന്നതു വരെ ക്രൈംബ്രാഞ്ചിന് വിവരമില്ലായിരുന്നു. അപകടശേഷം പോലിസ് അന്വേഷിച്ചെത്തിയപ്പോള്‍ വര്‍ക്കല വെന്നികോട് വലയന്റകുഴിയിലെ വീട് പൂട്ടിയ നിലയിലായിരുന്നു.
Next Story

RELATED STORIES

Share it