thrissur local

കരാറുകാരന്റെ അനാസ്ഥ; ചേറ്റുവ പാലം വീണ്ടും പൊളിച്ചു

ചാവക്കാട്: ലക്ഷങ്ങള്‍ ചെലവിട്ട് അറ്റക്കുറ്റപ്പണി കഴിഞ്ഞ ചേറ്റുവ പാലം കരാറുകാരന്റെ അനാസ്ഥയെ തുടര്‍ന്ന് വീണ്ടും പൊളിച്ചു. ടാറിങ് നടത്തുന്നതിന് മുമ്പ് സ്പാനറുകള്‍ക്കിടയില്‍ ഇരുമ്പ് കൊണ്ടുള്ള പൈപ്പിടാന്‍ മറന്നാതാണ് ടാറിങ് വീണ്ടും കുത്തിപ്പൊളിക്കാന്‍ കാരണമായത്. മാസങ്ങള്‍ നീണ്ട് അറ്റകുറ്റപ്പണിക്ക് ശേഷം ആഴ്ചകള്‍ക്ക് മുമ്പാണ് ചേറ്റുവ പാലത്തിന്റെ അറ്റകുറ്റപ്പണി മസ്റ്റിക് എക്‌സ്പാര്‍ട്ട് കോണ്‍ക്രീറ്റ് നടത്തി പൂര്‍ത്തിയാക്കിയത്. പാലത്തിലെ 12 ഒാളം സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കേണ്ടിയിരുന്ന്ത്. എന്നാല്‍ ഒരിടത്തും പൈപ്പുകള്‍ സ്ഥാപിക്കാതെ ലക്ഷങ്ങള്‍ മുടക്കി ആധുനിക രീതിയില്‍ ടാറിങ് നടത്തുകയായിരുന്നു. ടാറിങ് കഴിഞ്ഞ ശേഷമാണ് പൈപ്പിടാന്‍ മറന്ന വിവരമറിഞ്ഞത്. ഇതോടെ പാലത്തിന്റെ തെക്കു ഭാഗത്തു നിന്നും പൈപ്പിടല്‍ ആരംഭിക്കുകയായിരുന്നു. ഇതുവരെ രണ്ടിടങ്ങളില്‍ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്.
അഞ്ചിടങ്ങളില്‍ ടാറിങ് പൊളിച്ചു മാറ്റുകയും ചെയ്തു. ഇനിയും ഏഴോളം ഭാഗങ്ങളില്‍ ഇത്തരത്തില്‍ ടാറിങ് പൊളിക്കേണ്ടി വരും. വീണ്ടും അറ്റകുറ്റപ്പണി ആരംഭിച്ചതോടെ ചേറ്റുവ പാലത്തിലൂടേയുള്ള ഗതാഗതം നിയന്ത്രിച്ചു തുടങ്ങി. വളരെ ചെലവേറിയ ടാറിങ് നടത്തിയ ശേഷം ഇവ വീണ്ടും വൊളിച്ചത് വന്‍ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ടാറിങ് നടത്തിയത് അശാസ്ത്രീയമാണന്ന് ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ആവശ്യമായ ഗ്രിപ്പില്ലാത്തതിനാല്‍ ചാറ്റല്‍ മഴ പെയ്താല്‍ പോലും വാഹനങ്ങള്‍ തെന്നിപ്പോകുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടവും പാലത്തില്‍ നടന്നിരുന്നു.
Next Story

RELATED STORIES

Share it