കരാബാഖ് അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍

ബാകു: കരാബാഖ് അതിര്‍ത്തിയില്‍ അര്‍മേനിയ-അസര്‍ബൈജാന്‍ സൈന്യങ്ങള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. അര്‍മേനിയന്‍ ഗോത്രസൈന്യത്തിന്റെ വെടിയേറ്റ് തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മേഖലയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ഉടമ്പടി അര്‍മേനിയന്‍ സൈന്യം ലംഘിക്കുന്നതായി അസര്‍ബൈജാനി പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു.
അര്‍മേനിയ 112 തവണ വെടിനിര്‍ത്തല്‍ നടത്തിയതായും അസര്‍ബൈജാന്‍ അറിയിച്ചു. അര്‍മേനിയയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ രാത്രി ഷെല്ലാക്രമണങ്ങളുണ്ടായതായി രാജ്യത്തെ പ്രതിരോധ മന്ത്രാല യം റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ രാത്രി 115 തവണ അസര്‍ബൈജാന്‍ ഷെല്ലാക്രമണം നടത്തിയതായി മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it