thiruvananthapuram local

കരവാരത്തെ ഇഷ്ടികഫാക്ടറി കാടുകയറി നശിക്കുന്നു

വര്‍ക്കല: സഹകരണ മേഖലയില്‍ കൂട്ടായ നിക്ഷേപത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച ഇലകമണ്‍ കരവാരത്തെ ഇഷ്ടിക നിര്‍മാണ ഫാക്ടറി കാടുകയറി നശിച്ചനിലയില്‍. വായ്പയുടെ കാലാവധി കഴിഞ്ഞതോടെ ജില്ലാസര്‍വീസ് സഹകരണ ബാങ്ക് ജപ്തി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരേക്കറിലധികം വിസ്തൃതിയുള്ള സ്ഥലം കൈമാറുകയോ ഇതര വ്യവസായ സംരംഭങ്ങള്‍ക്ക് വിട്ടുനല്‍കുകയോ മാത്രമാണ് നിലവില്‍ മുന്നിലുള്ള പോംവഴി. ഫാക്ടറിക്കായി പണം നിക്ഷേപിച്ച് വെട്ടിലായ ഒട്ടേറെ നിക്ഷേപകരും അടിയന്തരയോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. ഇലകമണ്‍ ഗ്രാമപ്പഞ്ചായത്തിലെ കരവാരത്തിന് സമീപം മഠത്തില്‍ വാതുക്കല്‍ റോഡില്‍ 15 വര്‍ഷം മുമ്പാണ് നിക്ഷേപക കൂട്ടായ്മയില്‍ പ്രിയദര്‍ശിനി ഇന്‍ഡസ്ട്രീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ ഇഷ്ടിക നിര്‍മാണ ഫാക്ടറി തുടങ്ങിയത്.
തുടക്കത്തില്‍ സുതാര്യമായി മുന്നേറിയെങ്കിലും പിന്നീട് സൊസൈറ്റി ഭാരവാഹികള്‍ തമ്മില്‍ ഭിന്നതകള്‍ ഉടലെടുത്തു. നൂറിലധികം പേരില്‍നിന്നും സമാഹരിച്ച 10 ലക്ഷത്തോളം രൂപയാണ് ഫാക്ടറിക്ക് അന്ന് മൂലധനമായത്.
സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയുള്ള വിവിധ ഭവനനിര്‍മാണങ്ങള്‍ക്ക് ആവശ്യമായ നിര്‍മാണ സാമഗ്രികള്‍ ഇവിടെനിന്ന് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
അനാഥാവസ്ഥയില്‍ അകപ്പെട്ട ഓഫിസ് കെട്ടിടം ജീര്‍ണാവസ്ഥയിലും ചുറ്റുവട്ടം കാടുകയറിയ നിലയിലുമാണ്. ചൂളപ്പുരയുടെ ഒരുഭാഗം ഇടിഞ്ഞുവീണിട്ടുണ്ട്. ഷെഡിലെ മെഷീനുകളും പൂര്‍ണമായും നശിച്ചനിലയിലണ്.
Next Story

RELATED STORIES

Share it