Idukki local

കരള്‍ രോഗം മുക്തി ചികില്‍സയുമായി ആയുര്‍വേദം

തൊടുപുഴ: കരള്‍ രോഗത്തിനെത്തിരെ ബോധവല്‍ക്കരണവും സൗജന്യ സമഗ്ര ആയുര്‍വേദ ചികില്‍സാ പദ്ധതിയുമായി ഭാരതീയ ചികില്‍സാ വകുപ്പ്. കരള്‍ വീക്കം, കരളില്‍ കൊഴുപ്പ് അടിയല്‍, മഞ്ഞപ്പിത്തം, വിട്ടുമാറാത്ത വിളര്‍ച്ച എന്നിവയില്‍ നിന്നുളള വിമുക്തിയാണ് കരള്‍ രോഗമുക്തി പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ ആയൂര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ.ലേഖാദേവി എസ്, ഡോ.സി കെ ശൈലജ, ഡോ.ബിന്ദു എം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായുളള സെമിനാര്‍ ഞായറാഴ്ച 10.30ന് തൊടുപുഴ ഐശ്വര്യാ ഹാളില്‍ (പാലാ റോഡ്) നടക്കും.
തൊടുപുഴ, പാറേമാവ്, കല്ലാര്‍(നെടുങ്കണ്ടം) ആശുപത്രികളിലാണ് കരള്‍ രോഗമുക്തി ചികില്‍സാ പദ്ധതി ഒരുക്കിയിട്ടുളളത്.
ജില്ലയിലെ ആയുര്‍വേദ ആശുപത്രികള്‍ നോഡല്‍ സെന്ററുകളായി പ്രവര്‍ത്തിച്ചു കൊണ്ട് ഈ ആശുപത്രികളിലേക്ക് രോഗികളെ റഫര്‍ ചെയ്യും. ആവശ്യമുളളവര്‍ക്ക് തൊട്ടടുത്ത ആയുര്‍വേദ ആശുപത്രികളിലോ ഡിസ്പന്‍സറികളിലോ പേര് രജിസ്റ്റര്‍ ചെയ്യാം. സ്‌കാനിംഗ് അടക്കമുളള കരള്‍ രോഗ നിര്‍ണയ പരിശോധനകള്‍ സൗജന്യമായാണ് ചെയ്യുന്നത്.
സ്വകാര്യ സ്‌കാനിംഗ് സെന്ററുകളുമായി സഹകരിച്ചാണ് സ്‌കാനിംഗ് നടത്തുന്നത്. മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണെങ്കില്‍ ആയുര്‍വേദ ചികില്‍സയിലൂടെ ഭേദമാക്കാം.
ഇത്തരം കരള്‍ രോഗികള്‍ക്കുളള കൗണ്‍സലിംഗും കുടുംബാംഗങ്ങള്‍ക്കുളള ബോധവല്‍ക്കരണ ക്ലാസും നടത്തുന്നു. ഇത് സംബന്ധിച്ച ലഘുലേഖകളും ആശുപത്രികളില്‍ ലഭ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it