kannur local

കരട് വോട്ടര്‍പ്പട്ടിക: ജില്ലയില്‍ 18,87,848 വോട്ടര്‍മാര്‍

കണ്ണൂര്‍: നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 18,87,848 ആണ് ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം. ഇതില്‍ 18,84,542 ജനറല്‍ വോട്ടര്‍മാരും 3,306 പ്രവാസി വോട്ടര്‍മാരുമാണ്. 8,78,137 പുരുഷന്‍മാരും 10,09,711 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. കൂടാതെ 11,787 സര്‍വീസ് വോട്ടര്‍മാരും. മണ്ഡലം, ആണ്‍, പെണ്‍, ആകെ എന്ന ക്രമത്തില്‍. പയ്യന്നൂര്‍: 79345, 90492, 169837. കല്യാശ്ശേരി: 76739, 95502, 172241. തളിപ്പറമ്പ്: 88596, 102916, 191512. ഇരിക്കൂര്‍: 90304, 93183, 183487. അഴീക്കോട്: 72992, 89579, 162571. കണ്ണൂര്‍: 70720, 85315, 156035. ധര്‍മ്മടം: 79773, 95686, 175459. തലശ്ശേരി: 74024, 88736, 162760. കൂത്തുപറമ്പ്: 82404, 92437, 174841. മട്ടന്നൂര്‍: 83170, 92335, 175505. പേരാവൂര്‍: 80070, 83530, 163600. തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റ്, ജില്ലാ കലക്ടറേറ്റ്, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ച കരട് പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.
2016 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാവുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവര്‍ക്ക് ജില്ലാ കലക്ടറേറ്റ്/താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളിലെ സഹായ കേന്ദ്രങ്ങളില്‍നിന്ന് അപേക്ഷ സമര്‍പ്പിക്കാം. '
തൊട്ടടുത്ത അക്ഷയകേന്ദ്രങ്ങളില്‍നിന്ന് 25 രൂപ നല്‍കിയും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഈമാസം 30. വിശദവിവരങ്ങള്‍ ടോള്‍ഫ്രീ നമ്പറായ 1950ല്‍ വിളിച്ചാല്‍ ലഭിക്കും.
Next Story

RELATED STORIES

Share it