Kottayam Local

കമ്പിവല തകര്‍ത്ത് തെരുവ് നായ്ക്കളുടെ ആക്രമണം: താറാവുകള്‍ ചത്തു

കുറുപ്പന്തറ: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ താറാവുകള്‍ ചത്തു. കുറുപ്പന്തറ കടവില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. മാഞ്ഞൂര്‍ പുതുക്കോട്ടില്‍ ജോസഫിന്റെ  താറാവുകളാണ് ചത്തത്.  കടവില്‍ തോടിനോട് ചേര്‍ന്ന് താറാവുകളെ വളര്‍ത്തുകയാണ് ജോസഫ്. വര്‍ഷങ്ങളായി താറാവ് കൃഷി ചെയ്യുന്ന ജോസഫിന് മികച്ച താറാവ് കര്‍ഷകനുള്ള അവാര്‍ഡും മാഞ്ഞൂര്‍ പഞ്ചായത്ത് നല്‍കിയിട്ടുണ്ട്.
കമ്പിവലയ്ക്കുള്ളിലാണ് ജോസഫ് താറാവുകളെ വളര്‍ത്തുന്നത്. പുലര്‍ച്ചെ കൂട്ടത്തോടെ ഇതുവഴിയെത്തിയ തെരുവുനായകള്‍ കമ്പികള്‍ക്കിടെയിലുടെ അകത്ത് പ്രവേശിച്ചു താറാവുകളെ കടിച്ചു തിന്നുകയായിരുന്നു. ഭയന്ന് ഓടുമ്പോളാണ് ഭൂരിഭാഗം താറാവുകളും ചത്തതെന്ന് ജോസഫ് പറഞ്ഞു.
550 ഓളം താറാവുകളെയാണ് ജോസഫ് വളര്‍ത്തുന്നത്. താറാവുകള്‍ക്കൊപ്പം ഏതാണ്ട് അഞ്ഞൂറിലധികം മുട്ടകളും നഷ്ടപെടിട്ടുണ്ട്.
മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മൂന്ന് ലക്ഷം രൂപ വായ്പയെടുത്താണ് ജോസഫ് താറാവ് കൃഷി ചെയ്യുന്നത്.
Next Story

RELATED STORIES

Share it