Kottayam Local

കമുകിന്‍കുഴി സംസ്‌കരണ യൂനിറ്റില്‍ മാലിന്യം കുന്നുകൂടുന്നു

എരുമേലി: കമുകിന്‍കുഴി സംസ്‌കരണ യൂനിറ്റില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ കൊണ്ടുപോകാമെന്നേറ്റ ഏജന്‍സി പ്രതിഫലമായി ആവശ്യപ്പെട്ട തുക 15 ലക്ഷം രൂപ. ഇതുകേട്ട് പഞ്ചായത്ത് ഭരണസമിതി ഞെട്ടി. ഈ തുകയുണ്ടെങ്കില്‍ സ്വന്തമായി ഗ്രാമപ്പഞ്ചായത്തിനുതന്നെ സംസ്‌കരണം നടത്താനാവും.
ടണ്‍ കണക്കിനു മാലിന്യങ്ങളാണ് കുന്നുകൂടിക്കിടക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ മാലിന്യം രോഗഭീഷണി ഉയര്‍ത്തുകയാണ്. മാലിന്യങ്ങള്‍ വാരി ലോറിയില്‍ കയറ്റി കര്‍ണാടകയിലെ ഒരു വിജനമായ സ്ഥലത്ത് സംസ്‌കരിക്കാന്‍ കൊണ്ടുപോകുമെന്ന് ഏജന്‍സി അധികൃതര്‍ പറഞ്ഞു. വാഹന കൂലിയും തൊഴില്‍ കൂലിയും ഉള്‍പ്പെടെ വന്‍ തുക ലഭിച്ചാലല്ലാതെ ഇത് കഴിയില്ലെന്ന് ഏജന്‍സി പറഞ്ഞതോടെ പഞ്ചായത്ത് ഭരണ സമിതി കുഴങ്ങി.
ഇത്രയും ഭീമമായ തുക നല്‍കാന്‍ ഒരിക്കലുമാവില്ലെന്നു ഭരണ സമിതി മറുപടി നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് ഭരണത്തിലിരുന്നപ്പോഴും കമുകിന്‍കുഴിയിലെ സംസ്‌കരണം പ്രധാന പ്രശ്‌നമായിരുന്നു. അതിനുമുമ്പ് അഞ്ചുവര്‍ഷം ഭരിച്ച എല്‍ഡിഎഫ് ഭരണ സമിതിയാണ് കാലാവധി അവസാനിക്കാറായപ്പോള്‍ സംസ്‌കരണ യൂനിറ്റ് ഉദ്ഘാടനം ചെയ്തത്. യൂനിറ്റ് എന്നുള്ളത് അന്നും ഇന്നും പേരിനു മാത്രമാണ്. ആകെയുള്ളതു മൂന്ന് ഷെഡ്ഡുകളാണ്. ഉയരം കുറഞ്ഞ മൂന്ന് ഷെഡ്ഡുകള്‍ക്കും 35 ലക്ഷം രൂപ ചെലവഴിച്ചെന്നാണു രേഖകള്‍.
മാലിന്യങ്ങള്‍ എങ്ങനെ ഇവിടെ സംസ്‌ക്കരിക്കുമെന്നതിന് ഒരു മാര്‍ഗവും സ്വീകരിക്കാതെ എല്‍ഡിഎഫ് ഭരണ സമിതി ഉദ്ഘാടനം നടത്തിപ്പോയി. തുടര്‍ന്നുവന്ന യൂഡിഎഫ് ആവട്ടെ സംസ്‌കരണം കരാറുകാരനു കൈമാറി. ഈയിനത്തില്‍ 30 ലക്ഷം രൂപ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം ചെലവഴിക്കപ്പെട്ടിട്ടും ടണ്‍ കണക്കിന് മാലിന്യങ്ങളില്‍ ഒരു ലോഡ് പോലും സംസ്‌കരിച്ചില്ല. നിലവിലുള്ളതിനു പുറമേ വീണ്ടും മാലിന്യം കുമിഞ്ഞതോടെ നാട്ടുകാര്‍ ലോറികള്‍ തടയാന്‍ തുടങ്ങി. ഇപ്പോള്‍ അധികാരത്തിലുള്ള എല്‍ഡിഎഫ് ഭരണസമിതി സബ് കമ്മിറ്റിവരെ രൂപീകരിച്ചു പ്രശ്‌നം പഠിച്ചിട്ടും പരിഹാരമൊന്നും ഉരുത്തിരിഞ്ഞിട്ടില്ല. വരാന്‍ പോകുന്ന പെരുമഴക്കാലത്തിനു മുമ്പ് മാലിന്യം നീക്കുകയോ ശാസ്ത്രീയമായി സംസ്‌കരിക്കുകയോ ചെയ്യാന്‍ ഭരണ സമിതിയുടെ കൈവശം ഫണ്ടില്ല.
ഉത്തരമില്ലാതെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ് കമുകിന്‍കുഴിയുടെ നീറുന്ന പ്രശ്‌നം. അതേസമയം, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സമിതികളില്‍ പ്രശ്‌നം ഉന്നയിച്ച് പണം അനുവദിക്കാനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Next Story

RELATED STORIES

Share it