കമല സുരയ്യയെ സാംസ്‌കാരിക കേരളം മറന്നു

മരട്(കൊച്ചി): കേരളത്തിന്റെ കരുത്തുറ്റ എഴുത്തുകാരിയായിരുന്ന കമല സുരയ്യയെ സാംസ്‌കാരിക കേരളം പാടെ മറന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യ സൃഷ്ടികള്‍ സംഭാവന ചെയ്ത നീര്‍മാതളത്തിന്റെ കഥാകാരി കമല സുരയ്യയുടെ ഏഴാം ചരമവാര്‍ഷികമാണ് കഴിഞ്ഞ മെയ് 31ന് സാഹിത്യ കേരളം മറന്നുപോയത്. ജന്മനാടായ പുന്നയൂര്‍ക്കുളത്തു പോലും ഒരു പരിപാടിയും സംഘടിപ്പിച്ചില്ല.
2009 മെയ് 31ന് പൂനെയില്‍ വച്ചായിരുന്നു മാധവിക്കുട്ടിയുടെ അന്ത്യം. ആത്മകഥയായ എന്റെ കഥ 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. തണുപ്പ് എന്ന ചെറുകഥയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 1997ല്‍ നീര്‍മാതളം പൂത്തകാലം എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചു. 1984ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്ക് ഇഷ്ടദാനം കൊടുത്ത കമലാ സുരയ്യയെ സാഹിത്യ അക്കാദമി പോലും മറന്നു.
Next Story

RELATED STORIES

Share it