ernakulam local

കപ്രിക്കാടിലെ ആനകള്‍ക്ക് നല്‍കുന്നത് പ്ലാവില

പെരുമ്പാവൂര്‍: കോടനാട് ആനക്കളരിയില്‍ നിന്നും കപ്രിക്കാടിലേക്ക് കൊണ്ടുപോയ ആനകള്‍ക്ക് പനംപട്ടക്ക് പകരം പ്ലാവില. മൂന്ന് വര്‍ഷം മുമ്പാണ് ആനക്കളരിയിലെ മിനി മൃഗശാലയില്‍ നിന്നും മൃഗങ്ങളെ കപ്രിക്കാട് അഭയാരണ്യത്തിലേക്ക് മാറ്റിയത്.
തുടര്‍ന്ന് കഴിഞ്ഞ ജനുവരി 15ന് ആനകളെയും കപ്രിക്കാടിലേക്ക് മാറ്റി. ആനകള്‍ക്ക് പനംപട്ടയും ഓലയും ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റ് മൃഗങ്ങളായ മാനുകള്‍ക്കും മ്ലാവുകള്‍ക്കും നല്‍കുന്ന പ്ലാവിലയാണ് ആനകളും ഭക്ഷിക്കുന്നത്. ആദ്യം ഫോറസ്റ്റ് റേഞ്ചറുടെ കീഴിലായിരുന്നു ആനകളുടെ സംരക്ഷണം.
എന്നാല്‍ അഭയാരുണ്യം ഏറ്റെടുത്ത വനസംരക്ഷണ സമിതിയുടെ പേരിലുള്ള ട്രസ്റ്റാണിപ്പോള്‍ അഭയാരുണ്യത്തിന്റെ വരുമാനം. ഇതോടെ ആനകള്‍ പട്ടിണിയിലാവുകയായിരുന്നു. മതിയായ സൗകര്യങ്ങളോ രേഖാമൂലമുള്ള അനുമതിയോ ലഭിക്കുന്നതിനു മുന്‍മ്പ് ആനകളെ കപ്രിക്കാടിലേക്ക് കൊണ്ട് പോയതെന്നും ആക്ഷേപമുണ്ട്. ആനകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന പനമ്പട്ടയും ഓലയും ലഭിച്ചിട്ട് 15 ദിവസത്തില്‍ കൂടുതലായി.
ആനകളെ തളയ്ക്കുന്നതിനായി നാല് തൂണുകള്‍ പണിയുന്നുണ്ടെങ്കിലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. നാല് കുട്ടിയാനകള്‍ ചരിഞ്ഞതിനെ തുടര്‍ന്ന് മുതിര്‍ന്ന ആനകള്‍ മാത്രമാണ് ഇവിടെയുള്ളത്. ഇവയെ അഭയാരുണ്യത്തിലെ പലപ്രദേശങ്ങളിലായി സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി കൂച്ചുവിലങ്ങിട്ട നിലയിലാണുള്ളത്. കോടനാട് ആയിരുന്നപ്പോള്‍ ദിവസവും പുഴയിലിറക്കി കുളിപ്പിച്ചിരുന്നതും കപ്രിക്കാട് ആയപ്പോള്‍ മുടങ്ങി. വേണ്ടത്ര സൗകര്യമുള്ള കോടനാട് ആനക്കളിരിയിലേക്ക് അഭയാരുണ്യത്തിലേക്ക് മാറ്റിയിട്ടുള്ള ആനകളെ തിരിച്ചെത്തിക്കണമെന്നാണ് പൈതൃക സംരക്ഷണ സമിതിയുടെ ആവശ്യം.
Next Story

RELATED STORIES

Share it