Second edit

കപ്പ ഗവേഷണം

ഒരുകാലത്ത് പാവപ്പെട്ടവരുടെ ഭക്ഷണമായിരുന്ന കപ്പ ഇപ്പോള്‍ വലിയ വിരുന്നുകളില്‍ വലിയ അന്തസ്സോടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഗോതമ്പ്, അരി, ബാര്‍ലി, ചോളം തുടങ്ങി മനുഷ്യര്‍ പതിവായി ഭക്ഷിക്കുന്ന ധാന്യങ്ങളെപ്പോലെയാണ് ആഫ്രിക്കയിലും ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കപ്പ. ബ്രസീലില്‍നിന്നു പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയിലേക്കെന്നപോലെ ആഫ്രിക്കയിലേക്കും കപ്പ കൊണ്ടുവന്നത്. ആഫ്രിക്കന്‍ കാലാവസ്ഥയ്ക്ക് കൂടുതല്‍ ചേര്‍ന്നതും നല്ല വിളവുതരുന്നതുമായ ഇനങ്ങള്‍ ബ്രസീലിലുണ്ടെങ്കിലും രോഗപ്രതിരോധശേഷിയില്ലാത്തതിനാല്‍ അവ കൃഷിചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. ഗോതമ്പും നെല്ലുമൊക്കെ നൂറ്റാണ്ടുകളായി കൃഷിചെയ്യുന്നതിനിടയില്‍ മനുഷ്യര്‍ പല പരീക്ഷണങ്ങളും നടത്തി ഓരോ പ്രദേശത്തിനും പറ്റിയ വിത്തിനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കപ്പയ്ക്ക് അത്ര വലിയ ചരിത്രമില്ല. നൈജീരിയയിലെ ദേശീയ കൃഷി ഗവേഷണകേന്ദ്രം ഇപ്പോള്‍ ഈ മേഖലയിലാണ് ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്.
ലാറ്റിനമേരിക്കയിലെ നൂറിലധികം കപ്പയിനങ്ങള്‍ പരിശോധിച്ച ഗവേഷണകേന്ദ്രം സങ്കലനം നടത്തി പതിനായിരത്തോളം സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുത്തു. ആഫ്രിക്കയില്‍ കപ്പയെ ബാധിക്കുന്ന രോഗങ്ങളെ അതിജയിക്കുന്നതും കൂടുതല്‍ വിളവു തരുന്നതുമായ ഇനങ്ങളാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമാക്കുന്നത്. ഹെക്റ്ററിന് 10 ടണ്‍ വിളവു നല്‍കുന്ന കപ്പക്കൊമ്പ് ഇപ്പോള്‍ തന്നെ കേന്ദ്രത്തിലുണ്ട്. കൂടുതല്‍ സ്റ്റാര്‍ച്ചും പോഷകങ്ങളുമുള്ള കപ്പ ആഫ്രിക്കന്‍ നാടുകളില്‍ വലിയ സാമ്പത്തിക മാറ്റത്തിനു സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
Next Story

RELATED STORIES

Share it