thrissur local

കപ്പേള തകര്‍ത്ത സംഭവം: മൂന്ന് ആര്‍എസ്എസുകാര്‍ പിടിയില്‍

ഇരിങ്ങാലക്കുട: കുഴിക്കാട്ടുകോണത്ത് കപ്പേള ആക്രമിച്ച സംഭവത്തില്‍ 17കാരനടക്കം മൂന്നു ആര്‍എസ്എസുകാരെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു.
മാപ്രാണം കുഴിക്കോട്ടുകോണം സ്വദേശികളായ കൊങ്കയില്‍ വീട്ടില്‍ പക്കുരു എന്ന അമല്‍, മഠത്തിപറമ്പില്‍ ശബരിദാസ് എന്നിവരും കൗമാരക്കാരനുമാണ് അറസ്റ്റിലായത്. ഈ മാസം അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കപ്പേള ആക്രമിച്ച് ചില്ലുകള്‍ തകര്‍ക്കുകയും മാതാവിന്റെ പ്രതിമയ്ക്കും ദീപാലങ്കാരത്തിനും കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. പിടിയിലായ പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി പി എ വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ ഇരിങ്ങാലക്കുട എസ്‌ഐ എം ജെ ജിജോ, സീനിയര്‍ സിപിഒമാരായ അനീഷ്‌കുമാര്‍, അനില്‍കുമാര്‍ തൊടുപുഴ, സിപിഒമാരായ വി എന്‍ പ്രശാന്ത്കുമാര്‍, രാകേഷ് എന്നിവര്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it