palakkad local

കപ്പൂര്‍ മാരായംകുന്നില്‍ മോഷണം; 10പവന്‍ കവര്‍ന്നു

ആനക്കര: കപ്പൂര്‍ മാരായംകുന്നില്‍ വീട് കുത്തിതുറന്ന് 10പവന്‍ ആഭരണം കവര്‍ന്നു. പാറപ്പുറം പള്ളിക്ക് സമീപം താമസിക്കുന്ന കക്കിടി അബ്ദുല്‍ ലത്തീഫിന്റെ വീടിന്റെ പിന്‍ വശത്തെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയാണ് മോഷണം.
ലത്തീഫിന്റെ മകളുടെ ഹന്റ് ബാഗില്‍ സൂക്ഷിച്ചിരുന്ന മാലയും മോതിരവും പണവും ഉറങ്ങികിടക്കുകയായിരുന്ന മൂന്നുവയസ്സുള്ള കുട്ടിയുടെ പാദസരവും മോഷ്ടാക്കള്‍ കൈക്കലാക്കി. രാവിലെയാണ് മോഷണ വിവിവരം വീട്ടുകാര്‍ അറിയുന്നത്. ബാഗും മറ്റും വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃത്താല എസ്ഐ രഞ്ജിത്ത് സ്ഥരത്തെത്തി തെളിവെടുത്തു.
എച്ച് അബ്ദുര്‍റഹ്മാന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും സ്ഥലത്ത് പരിശേധന നടത്തി.
Next Story

RELATED STORIES

Share it