കന്നി ക്വാര്‍ട്ടര്‍ തേടി സിറ്റി ഇന്നിറങ്ങും

ലണ്ടന്‍: ചരിത്രത്തിലാദ്യമായി യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുകയെന്ന മോഹവുമായി മാഞ്ചസ്റ്റര്‍ സിറ്റി ഇന്നു കളത്തില്‍. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ സിറ്റി ഇന്നു ഡയ നാമോ കീവുമായി ഏറ്റുമുട്ടും. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് പിഎസ്‌വി ഐന്തോവനെ നേരിടും.
ഡയനാമോയുടെ മൈതാനത്തു നടന്ന ആദ്യപാദത്തില്‍ 3-1 ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ സിറ്റി ഏറക്കുറെ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബൂട്ടണിയുന്നത്. മല്‍സരം ഹോംഗ്രൗണ്ടിലാണെന്നതും സിറ്റിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കും. മാത്രമല്ല, ഇംഗ്ലണ്ടില്‍ ഇതുവരെ ഒരു യൂറോപ്യന്‍ മല്‍സരം പോലും ജയിക്കാന്‍ ഡയനാമോയ്ക്കായിട്ടില്ലെന്നതും സിറ്റിയുടെ ആഹ്ലാദം വര്‍ധിപ്പിക്കും.
കീവില്‍ നടന്ന ആദ്യപാദത്തില്‍ സെര്‍ജിയോ അഗ്വേറോ, ഡേവിഡ് സില്‍വ, യായാ ടൂറെ എന്നിവരുടെ ഗോളുകളാണ് സിറ്റിക്ക് ആധികാരിക ജയം സമ്മാനിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മല്‍സരത്തില്‍ നോര്‍വിച്ചുമായി ഗോള്‍രഹിത സമനില വഴങ്ങിയതിന്റെ ക്ഷീണം ഇന്നു തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് സിറ്റി. പരിക്കേറ്റു വിശ്രമിക്കുകയായിരുന്ന മിഡ്ഫീല്‍ഡര്‍ യായ ടൂറെ ഇന്ന് സിറ്റി നിരയില്‍ മടങ്ങിയെത്തിയേക്കും. താരം ഇ ന്നലെ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു.
അതേസമയം, അത്‌ലറ്റികോ -പിഎസ്‌വി മല്‍സരം ഇരുടീമി നും ഒരുപോലെ നിര്‍ണായകമാണ്. ഹോളണ്ടില്‍ നടന്ന ആദ്യപാദ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതാണ് ഇന്നത്തെ മല്‍സരം കൂടുതല്‍ ആവേശകരമാക്കിയത്.
Next Story

RELATED STORIES

Share it