Kottayam Local

കന്നിവോട്ട് ചെയ്യാന്‍ യാത്രചെയ്തത് 20 കിലോമീറ്റര്‍

മുക്കൂട്ടുതറ: കന്നിവോട്ട് നിര്‍വഹിക്കാന്‍ സ്വന്തം വാര്‍ഡിലെ പോളിങ് ബൂത്തിലെത്തിയ വിദ്യാര്‍ഥികള്‍ നിരാശരായി. എരുമേലി തുമരംപാറ മുന്‍ വാര്‍ഡ് അംഗം പി ജെ തങ്കച്ചന്റെ മകള്‍ ലീന, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി എ അഷറഫിന്റെ മകള്‍ അന്‍സിയ എന്നിവര്‍ക്കാണു തുമരംപാറയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മൂക്കന്‍പെട്ടിയിലെ കാളകെട്ടി ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യേണ്ടിവന്നത്.
എന്നാല്‍ ഇവര്‍ രണ്ടും പേരും അവിടെയെത്തി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ എതിര്‍പ്പുമായി ബൂത്തിലെ ഏജന്റുമാരെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വോട്ടര്‍പട്ടികയില്‍ സംഭവിച്ച സാങ്കേതിക തകരാറാണ് രണ്ടുപേരുടെയും വോട്ടുകള്‍ കിലോമീറ്റര്‍ അകലെയായത്. തുമരംപാറയിലുള്ളവര്‍ക്ക് കാളകെട്ടിയില്‍ വോട്ട് വന്നത് അംഗീകരിക്കാനാവില്ലെന്ന് ബൂത്തിലെ ചില ഏജന്റുമാര്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും പ്രിസൈഡിങ് ഓഫിസര്‍ ഇരുവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it