Sports

കന്നിപോരില്‍ സ്ലൊവാക്യക്കെതിരേ വെയ്ല്‍സിന് മിന്നുന്ന ജയം

പാരീസ്: യൂറോകപ്പില്‍ ഗ്രൂപ്പ് ബിയില്‍ കന്നിക്കാര്‍ ഏറ്റുമുട്ടിയ ആദ്യമല്‍സരത്തില്‍ സ്ലൊവാക്യക്കെതിരേ വെയ്ല്‍സിന് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയം.
തുടക്കം മുതല്‍ ഇരുടീമുകളും ഉണര്‍ന്നു കളിച്ചെങ്കിലും ഒന്‍പതാം മിനുട്ടിന്റെ പകുതിയില്‍ ലഭിച്ച ഫ്രീകിക്ക് 30 വാര അകലെ നിന്നും ലക്ഷ്യത്തിലെത്തിലെത്തിച്ച് ബേല്‍ വെയ്ല്‍സിനെ മുന്നിസെത്തിച്ചു.
റയല്‍ മാഡഡ്രിന്റെ സൂപ്പര്‍താര പരിവേഷവുമായി യൂറോക്കെത്തിയ ഗരെത് ബേല്‍ തന്റെ കഴിവ് അരക്കിട്ടുറപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. പിറകിലായെങ്കിലും 3-5-2 ശൈലിയില്‍ പ്രതിരോധത്തിലൂന്നി മല്‍സരം കൈപ്പിടിയിലൊതുക്കാനായിരുന്നു സ്ലൊവാക്യയുടെ ശ്രമം. അതിനിടെ മൈതാനമധ്യത്തില്‍ വെയ്ല്‍സിന്റെ ജോണി വില്ല്യമ്‌സിനെ തടഞ്ഞ ഹ്‌റോസോവ്‌സ്‌കിക്ക് മഞ്ഞകാര്‍ഡ് കാണേണ്ടിയും വന്നു.
കളിയില്‍ നിറഞ്ഞ പാസുകളുമായി കളം നിറഞ്ഞു കളിച്ച സ്ലെവാക്യക്ക് 61ാം മിനുട്ടില്‍ ടൂട്ടയിലൂടെ ഒപ്പമെത്തുകയായിരുന്നു. വലതുവിങ്ങിലൂടെ കുതിച്ചെത്തിയ ടുട്ട രണ്ട് വെയ്ല്‍സ് താരങ്ങളെ വെട്ടിച്ച് വിദഗ്ദമായി പന്ത് വലയിലെത്തിക്കുകയായിരുന്നു.
മഞ്ഞകാര്‍ഡ് കണ്ട ഹ്‌റോസോവ്‌സ്‌കിക്ക് പകരക്കാരനായി ഇറങ്ങിയായിരുന്നു ടുട്ടയുടെ സുന്ദര പ്രകടനം.
81ാം മിനുട്ടില്‍ റോബസന്‍കാനു പെനാല്‍ട്ടി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലനൊടുവില്‍ റോബ്‌സണ്‍ കാനു ഗോളക്കുകയായിരുന്നു.
കളിയില്‍ 51 ശതമാനം ബോള്‍ കൈയ്യടക്കി വച്ചതു സ്ലൊവാക്യ ആയിന്നെങ്കിലും വിജയം അവരെ തുണച്ചില്ല.
58 വര്‍ഷത്തിനുശേഷമാണ് വെയില്‍സ് ഒരു അന്താരാഷ്ട്ര മല്‍സരത്തിനിങ്ങിയത്.1958 ലോകകപ്പില്‍ ബ്രസീലിനോട് തോറ്റ് ക്വാര്‍ട്ടറില്‍ പുറത്തായ ശേഷം വെയില്‍സ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിലും കളിച്ചിട്ടില്ല.
Next Story

RELATED STORIES

Share it