കന്നഡ രാമായണത്തില്‍ ഉന്നതവിജയം നേടി മുസ്‌ലിം വിദ്യാര്‍ഥിനി

അശോക് നീര്‍ച്ചാല്‍

പെര്‍ള(കാസര്‍കോട്): കന്നഡ രാമായണ പരീക്ഷയില്‍ ഉന്നത വിജയം നേടി മുസ്‌ലിം വിദ്യാര്‍ഥിനി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബെള്ളൂര്‍ പഞ്ചായത്തിനടുത്തുള്ള നെട്ടണിഗെ ഗ്രാമത്തിലെ ടാക്‌സി ഡ്രൈവര്‍ ബടകന്നൂര്‍ ഇബ്രാഹീം-സൗദ ദമ്പതികളുടെ മകളും സുള്ള്യ പദവിലെ സര്‍വോദയ ഹൈസ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ഥിനിയുമായ എം ഫാത്തിമത്ത് റാസിലയാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയ സംസ്‌കൃത രാമായണ പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടി ഉജ്ജ്വലവിജയം നേടിയത്. പരമ്പരാഗതമായി രാമായണം പഠിക്കുന്ന ഹിന്ദു വിദ്യാര്‍ഥികളെ പിന്നിലാക്കിയാണ് ഈ ചരിത്രവിജയം.
പിതാവിന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് ബടകന്നൂരിന്റെ പ്രോല്‍സാഹനമാണ് കന്നഡ രാമായണത്തില്‍ കുട്ടിക്കു പ്രചോദനമായത്. മുഹമ്മദ് സംസ്‌കൃതത്തില്‍ പ്രാവീണ്യം നേടിയ ആളാണ്.
മതപരമായ വിദ്യാഭ്യാസത്തിലും റാസില മുന്‍പന്തിയിലാണ്. സമസ്ത പൊതുപരീക്ഷയില്‍ ദ ക്ഷിണ കനറയില്‍ അഞ്ചാംതരത്തില്‍ ഒന്നാംസ്ഥാനവും ഏഴാം തരത്തില്‍ കര്‍ണാടകയില്‍ ഒന്നാംസ്ഥാനവും ഫാ ത്തിമത്ത് നേടിയിരുന്നു. കര്‍ണാടക പുത്തൂര്‍ താലൂക്കിലെ നെട്ടണിഗെയിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്.
Next Story

RELATED STORIES

Share it