thrissur local

കനോലി കനാലില്‍ മാലിന്യം നിറഞ്ഞു; മല്‍സ്യബന്ധനം സാധ്യമാവാതെ തൊഴിലാളികള്‍

ചാവക്കാട്: മാലിന്യവൂം ചണ്ടിയും നിറഞ്ഞതിനാല്‍ കനോലി കനാലില്‍ മല്‍സ്യബന്ധനം നടത്താനാവാതെ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. പോള നീക്കം ചെയ്യാത്തതിനാല്‍ മീന്‍പിടിക്കാനാവുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ തൊഴിലും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയിലായി.
കനോലി കനാലില്‍ നിന്ന് വലവീശി മീന്‍ പിടിച്ചാണ് തീരത്തുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം വരെ 12 മാസവും ഇവര്‍ക്ക് യാതൊരു തടസവുമില്ലാതെ മീന്‍പിടിക്കാന്‍ സാധിച്ചിരുന്നു. എന്നാലിപ്പോള്‍ തൊഴിലെടുക്കാനാവാത്ത അവസ്ഥയാണ്.
കനാലില്‍ ചണ്ടി നിറഞ്ഞ് വല വീശാനാവാത്തതാണ് പ്രധാന പ്രതിസന്ധി. കനാലിന്റെ ഭൂരിഭാഗം ഇടങ്ങളിലും ചണ്ടി നിറഞ്ഞിട്ടും നീക്കം ചെയ്യാന്‍ തായൊരു നടപടിയുമായിട്ടില്ല.
അറവു മാലിന്യങ്ങള്‍ തള്ളിയും മറ്റും കനോലി കനാല്‍ മാലിന്യക്കുപ്പയായി മാറിക്കഴിഞ്ഞു. ഇതുമൂലം ചെറിയ മല്‍സ്യങ്ങള്‍ പലപ്പോഴും ചത്തൊടുങ്ങുകയാണ്. ഇതിനൊപ്പം നിയമപ്രകാരം അനുവദിനീയമല്ലാത്ത വല ഉപയോഗിച്ച് വന്‍കിട ലോബികള്‍ മല്‍സ്യബന്ധനം നടത്തുന്നുമുണ്ട്.
ഇതുമൂലം ചെറുകിട ഉള്‍നാടന്‍ തൊഴിലാളികള്‍ക്കുള്ള മല്‍സ്യലഭ്യതയും കുറയുകയാണ്. തൊഴിലെടുക്കാനാവാത്തതിനൊപ്പം മല്‍സ്യത്തൊഴിലാളി എന്ന നിലയില്‍ കിട്ടിയിരുന്ന ക്ഷേമനിധി നഷ്ടമാകുന്ന അവസ്ഥയിലുമാണ് തൊഴിലാളികള്‍. 12 മാസവും തുടര്‍ച്ചയായി മല്‍സ്യബന്ധനം നടത്തിയാല്‍ മാത്രമേ ക്ഷേമനിധി ലഭിക്കൂ. എന്നാലിപ്പോള്‍ അതിന് സാധിക്കാത്തതാണ് ആനുകൂല്യം നഷ്ടമാകുമെന്ന ആശങ്കക്ക് കാരണം.
Next Story

RELATED STORIES

Share it