thrissur local

കനോലിക്കനാല്‍ സംരക്ഷണത്തിന് വഞ്ചി യാത്ര

ചാവക്കാട്: കനോലി കനാലില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താനും കനാല്‍ സംരക്ഷണത്തിനും വേണ്ടി വഞ്ചി യാത്ര സംഘടിപ്പിച്ചു. യാത്രക്കിടെ കനാലില്‍ മാലിന്യം തള്ളിയ ഒമ്പത് പേര്‍ക്ക് സംഘം മുന്നറിയിപ്പ് നോട്ടീസ് നല്‍കി. കനാലില്‍ ഇറച്ചി അവശിഷ്ടങ്ങള്‍ തള്ളിയവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കനോലി കനാലിലൂടെ നടത്തിയ വഞ്ചി യാത്ര നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ വഞ്ചിക്കടവില്‍ നിന്നും ആരംഭിച്ച യാത്ര നഗരസഭ പരിധിയില്‍ സന്ദര്‍ശനം നടത്തി. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ എ മഹേന്ദ്രന്‍, കൗണ്‍സിലര്‍ വിശ്വംഭരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി കെ മനോജ്, സി യു മനോജ് കുമാര്‍, ശിവപ്രസാദ്, എ അബ്ദുല്‍ കലാം എന്നിവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. കനോലി കനാലില്‍ മാലിന്യം തള്ളുന്നത് കണ്ടെത്തിയാല്‍ ആറ് മാസം തടവും 10,000 രൂപ വരെ പിഴയും ചുമത്തുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it