കനേഡിയന്‍ മന്ത്രിസഭയില്‍ നാല് ഇന്ത്യന്‍ വംശജര്‍

ഒട്ടാവ: കാനഡയിലെ പുതിയ ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ നാലുപേര്‍. കാനഡയുടെ 23ാമത് മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ ഹര്‍ജിത് സജ്ജന്‍ പ്രതിരോധമന്ത്രിയായും അമര്‍ജിത് സോഹി അടിസ്ഥാന സൗകര്യ വികസന മന്ത്രിയായും നവ്ദീപ് ബെയ്ന്‍സ് ശാസ്ത്ര-സാമ്പത്തിക വികസനമേധാവിയായും സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെടുന്ന ബാര്‍ഡിഷ് ജഗ്ഗാര്‍ ചെറുകിട വ്യവസായ-ടൂറിസം മന്ത്രിയാണ്.
2013ല്‍ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ട്രൂഡോയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചതില്‍ പ്രധാനിയായിരുന്നു നവ്ദീപ് ബെയ്ന്‍സ്. ഇപ്പോള്‍ കാലാവധി തീരുന്ന മന്ത്രിസഭയില്‍ സിഖുകാരനായ ടിം ഉപ്പല്‍ സഹമന്ത്രിയായിരുന്നു.
പ്രതിരോധമന്ത്രിയായ ഹര്‍ജിത് സജ്ജന്‍ കനേഡിയന്‍ സേനയിലെ ലഫ്റ്റനന്റ് കേണലായിരുന്നു. സ്റ്റീഫന്‍ ഹാര്‍പ്പറുടെ നേതൃത്വത്തില്‍ ഒമ്പതു വര്‍ഷം നീണ്ട യാഥാസ്ഥിതിക പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യംകുറിച്ചാണ് ജസ്റ്റിന്‍ ട്രൂഡോ അധികാരം പിടിച്ചെടുത്തത്. മുന്‍ പ്രധാനമന്ത്രി പീയറി ട്രൂഡോയുടെ മകനായ ജസ്റ്റിന്‍ മുമ്പ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. കാനഡയുടെ 23ാമത് പ്രധാനമന്ത്രിയാണ് ജസ്റ്റിന്‍. ഇന്ത്യന്‍ വംശജനായ സജ്ജന്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ വയസ്സിലാണ് മാതാപിതാക്കള്‍ക്കൊപ്പം കാനഡയിലേക്ക് താമസം മാറുന്നത്.
Next Story

RELATED STORIES

Share it