Kottayam Local

കനാല്‍ തുറന്നു വിട്ടു; വീടും കൃഷിയിടവും വെള്ളത്തിലായി

പെരുവ: കനാല്‍ തുറന്നുവിട്ടത് മൂലം വീടും, കൃഷികളും വെള്ളത്തിനടിയിലായി. എംവിഐപി. കനാലിന്റെ മരങ്ങോലി-പെരുവ ഉപ കനാലാണ് കഴിഞ്ഞദിവസം തുറന്നുവിട്ടത്. വടുകുന്നപ്പുഴ മഹാദേവക്ഷേത്രത്തിന് സമീപമാണ് കനാല്‍ കവിഞ്ഞ് വെള്ളം റോഡിലേക്കും പാടത്തേക്കും ഒഴുകിയത്. വടുകുന്നപ്പുഴ ക്ഷേത്രത്തിന് സമീപം റോഡരികില്‍ താമസിക്കുന്ന പീടികപ്പറമ്പില്‍ കുട്ടപ്പന്റെ വീടിന്റെ മുറ്റം നിറയെ വെള്ളം കയറി. കൂടാതെ ഇടയാറ്റ് പാടശേഖരത്തിലെ വിളവെടുക്കാറായ നെല്‍കൃഷിയും വെള്ളത്തില്‍ മുങ്ങി.
മുളക്കുളം പഞ്ചായത്തിലെ വ്യവസായ എസ്റ്റേറ്റിന് മുകള്‍ ഭാഗത്തായി മാലിന്യങ്ങല്‍ വന്ന് തടഞ്ഞ് കനാല്‍ അടഞ്ഞതും കനാലില്‍ അളവില്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടതുമാണ് കനാല്‍ കവിഞ്ഞു പോവാന്‍ കാരണം. മരങ്ങോലി-പെരുവ ഉപകനാല്‍ അവസാനിക്കുന്നത് വടുകുന്നപ്പുഴയിലാണ്. വടുകുന്നപ്പുഴയില്‍ അവസാനിക്കുന്ന കനാല്‍ പാടത്തേക്ക് തുറന്നിരിക്കുകയാണ്.
വെളവെടുക്കാറായ നെല്‍പ്പാടത്തില്‍ വെള്ളം നിറഞ്ഞാല്‍ കൊയ്ത്തു മെതിയെന്ത്രം ഇറക്കാന്‍ കഴിയാതെ വരും ഇത് കര്‍ഷകരെ വല്ലാതെ വലക്കും. കഴിഞ്ഞ വര്‍ഷവും ഇതുപോലെ കനാല്‍ തുറന്നുവിട്ടതും, വേനല്‍മഴയും മൂലം നൂറ് കണക്കിന് ഏക്കര്‍ നെല്‍ക്കൃഷിയാണ് കൊയ്‌തെടുക്കാന്‍ കഴിയാതെ കര്‍ഷകര്‍ ഉപേക്ഷിച്ചത്.
Next Story

RELATED STORIES

Share it