ernakulam local

കനാല്‍ കൈേയറി പാലങ്ങള്‍ നിര്‍മിച്ചു; വെള്ളം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതായി പരാതി

പെരുമ്പാവൂര്‍: സ്വാകാര്യ വ്യക്തികള്‍ ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ കൈേയറി കോണ്‍ക്രീറ്റ് പാലങ്ങള്‍ നിര്‍മിച്ചിരിക്കുന്നതു മൂലം വെള്ളം കിട്ടാതെ കര്‍ഷകരും നാട്ടുകാരും ബുദ്ധിമുട്ടുന്നതായി പരാതി. വല്ലം മൈനര്‍ ഇറിഗേഷന്‍ കനാല്‍ വഴിയാണ് പതിറ്റാണ്ടുകളായി കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം ലഭിച്ചിരുന്നത്. വല്ലം മൈനര്‍ ഇറിഗേഷന്‍ പമ്പ് ഹൗസില്‍നിന്നും തുടങ്ങുന്ന കനാലിന് 16 അടിയിലേറെ വീതിയുണ്ടായിരുന്നു.
എന്നാല്‍ കാലങ്ങളായി കൈയേറ്റക്കാര്‍ അധികാരികളുടെ യും ജനപ്രതിനിധികളുടെയും ഒത്താശയില്‍ കനാല്‍ നികത്തിയതോടെ ഇപ്പോള്‍ അഞ്ചും ആറും അടി വീതിയാണ് കനാലിന് പലയിടങ്ങളിലുമുള്ളത്. വല്ലം മൈനര്‍ ഇറിഗേഷന്‍ എന്‍എപി കനാലിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് ഇപ്പോള്‍ കൈയേറ്റം നടന്നി ട്ടുള്ളത്. നിലവിലെ കനാലിന്റെ വീതികുറക്കുകയും കനാലിന്റെ മുകളില്‍ എടുത്ത് മാറ്റാന്‍ സാധിക്കാത്ത നിലയിലാണ് കോണ്‍ ക്രീറ്റ് ചെയ്തിരിക്കുന്നത്.
ഇത് മുലം എന്‍എപി കനാല്‍ വഴി വെള്ളം ഉപയോഗിച്ച് ക്യഷിചെയ്യു ന്ന കര്‍ഷകര്‍ വെള്ളം കിട്ടാതെ വളരെയധികം വിഷമിക്കുകയാ ണ്. അനധികൃതമായാണ് സ്വാ കര്യ വ്യക്തികള്‍ ഈ നിര്‍മാണം നടത്തിയിരിക്കുത്. ബന്ധപ്പെട്ട അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടേയും നാട്ടുകാരുടേയും ആവശ്യം.
Next Story

RELATED STORIES

Share it