കനയ്യ: വ്യാജ വീഡിയോ ഉണ്ടാക്കിയത് സ്മൃതി ഇറാനിയുടെ സഹായി

ന്യൂഡല്‍ഹി: കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് കാരണമായ വീഡിയോകളിലൊന്നില്‍ കൃത്രിമം കാട്ടി പ്രചരിപ്പിച്ചത് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അടുത്തസഹായിയെന്ന് റിപോര്‍ട്ട്.
സ്മൃതി ഇറാനിയുടെ സഹായി ശില്‍പി തിവാരിയാണ് വീഡിയോ തയ്യാറാക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തത്. കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്ന ഫെബ്രുവരി ഒമ്പതിലെയും പതിനൊന്നിലെയും രണ്ട് വീഡിയോകള്‍ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
ഇതില്‍ ക്യു2 എന്ന രണ്ടാമത്തെ വീഡിയോ ശില്‍പി തിവാരി എന്ന യുആര്‍എല്‍ (ഇന്റര്‍നെറ്റിലെ ഏകീകൃത സ്വഭാവമുള്ള വിലാസങ്ങളെ സൂചിപ്പിക്കുന്ന പദം) വിലാസത്തില്‍ നിന്നുള്ളതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഏഴു വീഡിയോ ദൃശ്യങ്ങളാണ് ഡല്‍ഹി സര്‍ക്കാ ര്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചത്. എന്നാല്‍ അതില്‍ പരിശോധന പൂര്‍ത്തിയായ രണ്ടു വീഡിയോകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഡിറ്റ് ചെയ്തു ചേര്‍ക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ശേഷിക്കുന്ന വീഡിയോകളുടെ പരിശോധനാ ഫലവും ഉടന്‍ പുറത്ത് വിടും.
[related]ശില്‍പി തിവാരി സാമൂഹിക മാധ്യമങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സജീവമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പി ല്‍ അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ മല്‍സരിച്ച സ്മൃതി ഇറാനിയുടെ പ്രചാരണ വിഭാഗം മേധാവിയായിരുന്നു അവര്‍. വീഡിയോയില്‍ തിരുത്തല്‍ വരുത്തിയിട്ടില്ലെങ്കിലും അതിന്റെ ഓഡിയോയില്‍ അവര്‍ രാജ്യദ്രോഹ മുദ്രാവാക്യം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ശില്‍പിക്കു നേരെയുണ്ടായത്. ആക്രമണം സഹിക്കവയ്യാതെ അവര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് നിര്‍ജീവമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it