Flash News

കനയ്യ കുമാറിനെതിരെ വിമുക്ത ഭടന്‍മാര്‍ കോടതിയില്‍

കനയ്യ കുമാറിനെതിരെ വിമുക്ത ഭടന്‍മാര്‍ കോടതിയില്‍
X
kanhaiya-MEDIA

ധര്‍മ്മശാല: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ വിമുക്ത ഭടന്‍മാര്‍ കേസ് രജ്സ്റ്റര്‍ ചെയ്തു.
ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സൈനീകരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് കേസ്. ധര്‍മ്മശാല കോടതിയിലാണ് വിമുക്ത ഭടന്‍മാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി 124എ(രാജ്യദ്രോഹം), 499(അപകീര്‍ത്തിപ്പെടുത്തല്‍). 500(മാനനഷ്ടക്കേസ്). 504 (മനപ്പൂര്‍വ്വം അപമാനിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നത്.  [related] കശ്മീരി സ്്്ത്രീകളെ ഇന്ത്യന്‍ സൈനികര്‍ ബലാല്‍സംഗം ചെയ്യുകയാണെന്നായിരുന്നു കനയ്യ കുമാര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. കേസില്‍ ഏപ്രില്‍ 12ന് വാദം കേള്‍ക്കും. കഹന്‍ സിങ് ഠാക്കൂര്‍, ഷംസെര്‍ ചന്ദ് ശര്‍മ്മ, കരം എസ് ദിമന്‍, മദന്‍ ചന്ദ് കത്തോച്ച് എന്നിവര്‍ നല്‍കിയ നാലു പരാതികളിലാണ് വാദം കേള്‍ക്കുക. കനയ്യ കുമാറിന്റെ പരാമര്‍ശം രാജ്യദ്രോഹപരവും അപകീര്‍ത്തിപരവുമാണെന്നും പ്രത്യേകിച്ച് യുവാക്കളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് മോശമായ അഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

15ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്് മാര്‍ച്ച് 12ന് സൈനികര്‍ കനയ്യക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
Next Story

RELATED STORIES

Share it