കനയ്യയോട് സഹതാപമുണ്ട്: രാംവിലാസ് പാസ്വാന്‍

പട്‌ന: അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ പ്രതിഭാശാലിയാണെന്നും അദ്ദേഹത്തോടു സഹതാപമുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പാസ്വാന്‍. സര്‍വകലാശാല കാംപസില്‍ കനയ്യ കുമാര്‍ നടത്തിയെന്നു പറയുന്ന ദേശവിരുദ്ധ പ്രസംഗം സംബന്ധിച്ചു വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനയ്യയുടെ അറസ്റ്റിനെ തുടര്‍ന്നു കോടതിയിലുണ്ടായ അക്രമങ്ങളെയും പ്രതിഷേധങ്ങളെയും അപലപിച്ച പാസ്വാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് ജെഎന്‍യുവെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാസ്വാന്റെ പ്രതികരണം മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമായി ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. തന്റെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കിയതാണെന്നും തെറ്റായി വ്യാഖ്യാനിക്കുന്നത് ഒഴിവാക്കണമെന്നും പാസ്വാന്‍ ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it