കനയ്യയെ കോടതിയില്‍ നിന്ന്തിരിച്ചുകൊണ്ടുപോയത് സായുധ പോലിസ് വേഷത്തില്‍

ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിക്കു മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റ ജെഎന്‍യു വിദ്യാര്‍ഥി യൂനിയ ന്‍ നേതാവ് കനയ്യകുമാറികോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത് കലാപം നേരിടാനുള്ള പോലിസിന്റെ വേഷം ധരിപ്പിച്ച്.
ഫെബ്രുവരി 17നാണ് കോടതി വളപ്പിനുള്ളില്‍ കനയ്യക്ക് അഭിഭാഷകരുടെ മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് കനയ്യയെ തിരിച്ചു കൊണ്ടുപോവാന്‍ പോലിസ് മാര്‍ഗങ്ങള്‍ ആരായുകയായിരുന്നു. കനയ്യയെ സുരക്ഷിതമായി പുറത്തേക്ക് കൊണ്ട് പോവുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സി ല്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇങ്ങനെ ഒരു ആശയം രൂപപ്പെട്ടത്.
കനയ്യയെക്കൂടാതെ 50 പോലിസുകാരും ഇതെ വേഷത്തിലായിരുന്നു. ഇതിനായി കോടതിയിലേക്ക് നിരവധി പോലിസ് വേഷമെത്തിച്ചു. തുടര്‍ന്ന് മറ്റു പോലിസുകാര്‍ക്കൊപ്പം കനയ്യയെയും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ഹെല്‍മെറ്റ് തുടങ്ങിയ വേഷങ്ങള്‍ ധരിപ്പിച്ചു. കനയ്യയെ ഒറ്റനോട്ടത്തില്‍ മറ്റു പോലിസുകാരില്‍ നിന്ന് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. കയ്യില്‍ ഒരു ബാറ്റണും നല്‍കിയിരുന്നു.
കനയ്യയെ ഹാജരാക്കുമ്പോള്‍ 200 ഓളം അഭിഭാഷകര്‍ കോടതി വളപ്പിലുണ്ടായിരുന്നു. ഇവരെ പുറത്തേക്കുള്ള വഴിയില്‍ നിന്ന് നീക്കിയ ശേഷമായിരുന്നു പോലിസ് കോടതിക്കു പുറത്തെത്തിച്ചത്.
Next Story

RELATED STORIES

Share it