Flash News

കനയ്യയുടെ ജാമ്യാപേക്ഷ: ഇപ്പോഴത്തെ സ്ഥിതിയറിയിക്കാന്‍ ഡല്‍ഹി പോലിസിനോട് കോടതി

കനയ്യയുടെ ജാമ്യാപേക്ഷ:  ഇപ്പോഴത്തെ സ്ഥിതിയറിയിക്കാന്‍ ഡല്‍ഹി പോലിസിനോട് കോടതി
X
delhi-high-court-l

ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി പോലിസിന് നോട്ടീസ് നല്‍കി. കുറ്റപത്രം നല്‍കുന്നതിന് മുമ്പുള്ള ജാമ്യാപേക്ഷയായതിനാല്‍ റിപോര്‍ട്ട് സീല്‍ വെച്ച കവറില്‍ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന പോലീസിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത വാദിച്ചു.

എന്നാല്‍ ഇതൊരു ജാമ്യാപേക്ഷയാണെന്നും ഹരജിക്കാരന് കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി കോടതി പോലീസിന്റെ വാദം തള്ളി.  സ്ഥിതിവിവരറിപോര്‍ട്ടിന്റെ ഒരു പകര്‍പ്പ് കനയ്യയുടെ അഭിഭാഷക റെബേക്ക ജോണിന് നല്‍കാനും കോടതി നിര്‍ദേശിച്ചു. കനയ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സിഅറിയിച്ചിട്ടുള്ളതായി ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ ശ്രദ്ധയില്‍പ്പെടുത്തി.

കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു കോടതിനടപടികള്‍. അഭിഭാഷകരില്‍ കേസുമായി ബന്ധപ്പെട്ടവരെ മാത്രമാണ് കോടതിമുറിയില്‍ കടക്കാനനുവദിച്ചത്. ബാര്‍അസോസിയേഷനില്‍ അംഗമായ മറ്റ് അഭിഭാഷകര്‍ക്കാര്‍ക്കും മുറിയില്‍ പ്രവേശനമുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ആറ് പേരെ മാത്രമാണ് കോടതിമുറിയില്‍ പ്രവേശിപ്പിച്ചത്.
Next Story

RELATED STORIES

Share it