കനയ്യക്ക് സുരക്ഷ വേണമെന്നു പ്രതിപക്ഷം; നല്‍കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന് മതിയായ സുരക്ഷ നല്‍കണമെന്നു രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്.
കനയ്യകുമാറിനെ കൊലപ്പെടുത്തുന്നവര്‍ക്കും നാവരിയുന്നവര്‍ക്കും ചിലര്‍ പാരിതോഷികം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആസാദ് ഇക്കാര്യം രാജ്യസഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ചത്.
പൂര്‍വാഞ്ചല്‍ സേന നേതാവ് ആദര്‍ശ് ശര്‍മ, യുവമോര്‍ച്ച നേതാവ് കുല്‍ദീപ് വിഷ്‌ണോയ് എന്നിവരാണ് കനയ്യയെ കൊലപ്പെടുത്തുന്നവര്‍ക്കും നാവരിയുന്നവര്‍ക്കും പണം വാഗ്ദാനം ചെയ്തത്. കനയ്യയുടെ ജീവന്‍ അപകടത്തിലാണെന്നും അതിനാല്‍ സുരക്ഷ നല്‍കണമെന്നും ആസാദ് പറഞ്ഞു.
കനയ്യകുമാറിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. വിഷ്‌ണോയ്‌ക്കെതിരേ ബിജെപി ഉടന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനി നിയമനടപടി ഉണ്ടാവുമെന്നും അദ്ദേഹം പ റഞ്ഞു.
Next Story

RELATED STORIES

Share it