കനയ്യക്കെതിരായ ഹരജി: പ്രാതിനിധ്യത്തെ ചൊല്ലി ആംആദ്മി- പോലിസ് തര്‍ക്കം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാ ര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെതിരായ ഹരജിയില്‍ കോടതിയില്‍ ഡല്‍ഹി ഭരണകൂടത്തെ ആര് പ്രതിനിധീകരിക്കണമെന്ന കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി പോലിസും തമ്മില്‍ തര്‍ക്കം.
ജെഎന്‍യു വിദ്യാര്‍ഥി സംഘടനാ നേതാവ് കനയ്യകുമാറിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഇരുവിഭാഗവും തര്‍ക്കമുന്നയിച്ചത്. ജസ്റ്റിസ് പി എസ് തേജിന്റെ ബെഞ്ച് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി ഡല്‍ഹി പോലിസ് നിയമിച്ച ശൈലേന്ദ്ര ബബ്ബാര്‍, അനില്‍ സോണി എന്നിവര്‍ ഹാജരായതിനെ എതിര്‍ത്തു.
പോലിസിന് വേണ്ടി ഹാജരാവാന്‍ തങ്ങളെ നിയമിച്ചത് ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന വാദവുമായി ബബ്ബാറും രംഗത്തെത്തി. എന്നാല്‍ ജാമ്യവ്യവസ്ഥക ള്‍ ലംഘിച്ചതിനാല്‍ കനയ്യയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ഇരുവിഭാഗം അഭിഭാഷകരോടും നാലാഴ്ചയ്ക്കുള്ളില്‍ മറുപടി സമര്‍പ്പിക്കാ ന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 19ലേക്കു മാറ്റി.
Next Story

RELATED STORIES

Share it