കനയ്യക്കെതിരായ വീഡിയോകള്‍ വ്യാജമെന്ന് പരിശോധനാഫലം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കേസ് ചുമത്താനായി പോലിസ് പരിഗണിച്ച വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ട്.
ഫെബ്രുവരി ഒമ്പതിനു നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണപരിപാടിയെക്കുറിച്ച് ചില സ്വകാര്യ ചാനലുകള്‍ പുറത്തുവിട്ട ഏഴു വീഡിയോദൃശ്യങ്ങളാണ് ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചത്. ഇതില്‍ രണ്ടെണ്ണത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തി.
രാജ്യദ്രോഹ മുദ്രാവാക്യങ്ങളുടെ ശബ്ദം എഡിറ്റ് ചെയ്തു ചേര്‍ക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ട്രൂത്ത് ലബോറട്ടറി ഡല്‍ഹി സര്‍ക്കാരിന് ഇന്നലെ റിപോര്‍ട്ട് നല്‍കി. ശേഷിക്കുന്ന വീഡിയോകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ല.
Next Story

RELATED STORIES

Share it