Flash News

കനയ്യക്കെതിരായ തെളിവ് എബിവിപി പ്രവര്‍ത്തകരുടെ മൊഴി

കനയ്യക്കെതിരായ തെളിവ് എബിവിപി പ്രവര്‍ത്തകരുടെ മൊഴി
X


kanhya-kumar

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെതിരായി ഡല്‍ഹി പോലിസിന്റെ പക്കലുള്ള തെളിവ് എബിവിപി പ്രവര്‍ത്തകരുടെ മൊഴികള്‍ മാത്രം. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിൡക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്ന് നേരത്തെ കോടതിയില്‍ അവകാശപ്പെട്ട ഡല്‍ഹി പോലിസ് തിങ്കളാഴ്ച ഇത് തിരുത്തിയിരുന്നു.
കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ഇല്ലെന്നും എന്നാല്‍ അദ്ദേഹത്തിനെതിരേ ദൃക്‌സാക്ഷി മൊഴികള്‍ മാത്രമാണ് ഉള്ളതെന്നുമാണ് ഡല്‍ഹി പോലിസ് തിങ്കളാഴ്ച പറഞ്ഞത്. കേസില്‍ കനയ്യക്കെതിരേ മൊഴിനല്‍കിയ നാലുപേരും എബിവിപി പ്രവര്‍ത്തകരാണ്.
സംഭവത്തെ കുറിച്ച് പോലിസിന്റെ റിപോര്‍ട്ടിലുള്ളത് ഇങ്ങനെ: ''കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. ഇതു സാധൂകരിക്കുന്ന 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യം സീ ന്യൂസ് ചാനല്‍ പുറത്തുവിടുകയുംചെയ്തു. വീഡിയോ 17ാം മിനിറ്റിലെത്തുമ്പോള്‍ കനയ്യ മുദ്രാവാക്യം വിളിക്കുന്നത് വ്യക്തമായി കാണാം. പരിപാടിയില്‍ പങ്കെടുത്തതായി കനയ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത്. അതിനാല്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതുസംബന്ധിച്ചു പറയുന്ന ഐപിസി 147/149 വകുപ്പുപ്രകാരവും കനയ്യ കുറ്റക്കാരനാണ്''.
കേസില്‍ കനയ്യയടക്കമുള്ള വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരേ ഐപിസി 120 (ബി.) പ്രകാരം ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നും പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കനയ്യക്കെതിരേ ചാനല്‍ സംപ്രേഷണംചെയ്ത വീഡിയോയില്‍ രാജ്യദ്രോഹമുദ്രാവാക്യങ്ങള്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് ആരോപിച്ച് സീ ന്യൂസ് പ്രൊഡ്യൂസര്‍ അടുത്തിടെ രാജിവച്ചിരുന്നു.
കഴിഞ്ഞമാസം ഒമ്പതിനു നടന്ന പരിപാടിക്കിടെ കനയ്യയും മറ്റ് എട്ട് വിദ്യാര്‍ഥികളും രാജ്യദ്രോഹമുദ്രാവാക്യം ഉയര്‍ത്തിയെന്നാണ് എബിവിപി പ്രവര്‍ത്തകരുടെ മൊഴി. പരിപാടിയി ല്‍ 1015 പേര്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും മൊഴിയിലുണ്ട്. ഈ നാലു വിദ്യാര്‍ഥികളും തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് ജെഎന്‍യു ഘടകം എബിവിപി അധ്യക്ഷന്‍ അലോക് സിങ് സ്ഥിരീകരിച്ചു.
Next Story

RELATED STORIES

Share it