Flash News

കനയ്യക്കും ഉമറിനും അനിര്‍ബനും വധഭീഷണി

കനയ്യക്കും ഉമറിനും അനിര്‍ബനും വധഭീഷണി
X
umar-khalid-jnukanhya-kumar

[related]

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റമാരോപിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് , അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് വധഭീഷണി. ബല്‍ഭീര്‍ സിങ് ഭാരതീയയുടെ പേരിലാണ് വധഭീഷണി. കനയ്യ, ഉമര്‍, അനിര്‍ബന്‍ എന്നിവരെ വെടിവച്ച് കൊല്ലണമെന്നാണ് ജന്തര്‍മന്തറില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നത്. പോസ്റ്ററില്‍ ബല്‍ബീര്‍ സിങിന്റേതെന്ന പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നമ്പറും ഉണ്ട്. അഴിമതിക്കെതിരായ അന്നാ ഹസാരയുടെ സമരത്തില്‍ പങ്കെടുത്ത ആളാണ് താനെന്നും പോസ്റ്ററില്‍ പറയുന്നു. ഭീകരവാദികളെക്കാള്‍ രാജ്യത്തിന് ഭീഷണി രാജ്യദ്രോഹികളാണെന്നും പോസ്റ്ററില്‍ ചൂണ്ടികാട്ടുന്നു. ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നേരത്തെയും കനയ്യക്കെതിരേ വധഭീഷണി ഉണ്ടായിരുന്നു.  ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ഇപ്പോഴും ജയിലില്‍ ആണ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്  കനയ്യക്ക് ജാമ്യം ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it