കനയ്യകുമാറിന് ജെഎന്‍യുവില്‍ മര്‍ദ്ദനം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് കാംപസില്‍ മര്‍ദ്ദനമേറ്റു. സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ദേശീയതയെക്കുറിച്ചുള്ള പ്രഭാഷണം ശ്രവിച്ചുകൊണ്ടിരിക്കെ കനയ്യയെ അജ്ഞാതന്‍ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബഹളം കേട്ട് വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും ഓടിക്കൂടി. കാംപസിന് വെളിയില്‍നിന്നെത്തിയ യുവാവിനെ അടുത്ത പോലിസ് സ്‌റ്റേഷനിലേല്‍പ്പിച്ചു. ഇയാളുടെ പേരുവിവരം പോലിസ് ശേഖരിക്കുകയാണ്. കനയ്യയെ ഒരു പാഠംപഠിപ്പിക്കാനാണ് താനെത്തിയതെന്ന് ഇയാള്‍ പറഞ്ഞു. കനയ്യകുമാര്‍ ജയില്‍മോചിതനായശേഷം അദ്ദേഹത്തെ കൊല്ലുന്നവര്‍ക്ക് 11 ലക്ഷവും നാവരിയുന്നവര്‍ക്ക് അഞ്ചുലക്ഷവും സംഘപരിവാര സംഘടനാ നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it