Flash News

കനയ്യകുമാറിനെ ഹാജരാക്കുന്നതിനിടെ പാട്യാല കോടതിവളപ്പില്‍ അക്രമം

കനയ്യകുമാറിനെ ഹാജരാക്കുന്നതിനിടെ പാട്യാല കോടതിവളപ്പില്‍ അക്രമം
X
 CLASH

ന്യൂഡല്‍ഹി : അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ച് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെ ഹാജരാക്കുന്നതിനിടെ പാട്യാല കോടതിവളപ്പില്‍ സംഘര്‍ഷം. ജെഎന്‍യുവില്‍ ദേശവിരുദ്ധരാണ് സൃഷ്ടിക്കപ്പെടുന്നത്് എന്ന മുദ്രാവാക്യം മുഴക്കി അഭിഭാഷകരില്‍ ചിലര്‍ അക്രമഴിച്ചുവിടുകയായിരുന്നു. കോടതി നടപടികള്‍ തുടര്‍ന്നപ്പോഴും ഇവര്‍ അക്രമം തുടര്‍ന്നു. വിദ്യാര്‍ഥികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്ക്് പരിക്കേറ്റു. അക്രമം നടക്കുമ്പോള്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാര്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള മുന്‍മന്ത്രി ബിനോയ് വിശ്വത്തിനും സംഘര്‍ഷത്തിനിടെ പരിക്കേറ്റു.
Next Story

RELATED STORIES

Share it