കനയ്യകുമര്‍ തന്റെ ചരിത്രം പുസ്തകമാക്കുന്നു

ന്യൂഡല്‍ഹി: അറസ്റ്റിലൂടെയും ദേശീയതയെക്കുറിച്ച് രാജ്യവ്യാപകമായി നടന്ന സംവാദത്തിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റിയ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍ തന്റെ അനുഭവങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നു. 'ബിഹാര്‍ മുതല്‍ തിഹാര്‍ വരെ' എന്ന പുസ്തകത്തില്‍ തന്റെ സ്‌കൂള്‍ പഠനകാലം മുതല്‍ രണ്ടര മാസം മുമ്പു നടന്ന വിവാദ അറസ്റ്റും ജയില്‍ ജീവിതവും പ്രഭാഷണവുമൊക്കെയാണു വിവരിക്കുന്നത്.
വ്യക്തികളെ നിങ്ങള്‍ക്കു കൊല്ലാം. എന്നാല്‍, ആശയങ്ങളെ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ പറ്റില്ല എന്നാണ് ഭഗത്‌സിങ് പറഞ്ഞത്. ഞങ്ങളുടെ സമരം എവിടെയാണ് ഞങ്ങളെ എത്തിക്കുകയെന്നറിയില്ല. എന്നാല്‍, പുസ്തകത്തിലൂടെ ഞങ്ങളുടെ ചിന്തകള്‍ ചരിത്രത്തില്‍ എന്നന്നേക്കുമായി നിലനിര്‍ത്തണമെന്നാണാഗ്രഹിക്കുന്നത്-കനയ്യകുമാര്‍ പറഞ്ഞു. ജുഗ്ഗര്‍നോട്ട് എന്ന സ്ഥാപനമാണ് കനയ്യയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Next Story

RELATED STORIES

Share it