കനത്ത മഴയ്ക്ക് സാധ്യത; മലയോര മേഖലകളില്‍ ജാഗ്രത

തിരുവനന്തപുരം: ഈമാസം 28 വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 27ന് രാവിലെ മുതല്‍ 30 രാവിലെ വരെ കേരളത്തില്‍ കനത്ത മഴ പെയ്യും. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുമെന്നും മലയോര മേഖലകളില്‍ മണ്ണിടിച്ചിലുണ്ടാവുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നലെ കൂടിയ മഴ 11 സെമീ പുനലൂരില്‍ രേഖപ്പെടുത്തി. വര്‍ക്കലയില്‍ 6 സെമീ മഴ രേഖപ്പെടുത്തി. വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിക്കുമെന്നതിനാല്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈവര്‍ഷം കാലവര്‍ഷം വൈകുമെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെയാണ് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ്. കാലവര്‍ഷം ഒരാഴ്ചയോളം വൈകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ജൂണില്‍ മഴ 10 ശതമാനം വരെ കുറവായിരിക്കുമെങ്കിലും ജൂലൈ, ആഗസ്ത് മാസങ്ങളില്‍ തകര്‍പ്പന്‍ മഴ ഉണ്ടാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Next Story

RELATED STORIES

Share it